SignIn
Kerala Kaumudi Online
Sunday, 28 February 2021 9.38 PM IST

മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവരും:കടുത്ത നിലപാടുമായി ലത്തീൻ സഭ

latin-sabha

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്നും മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവരുമെന്നും ലത്തീൻ അതിരൂപത മുൻ വികാരി ജനറലും സി ബി സി ഐ ലേബർ സെക്രട്ടറിയുമായ ഫാ. യൂജിൻ പെരേര പറഞ്ഞു.

'എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സർക്കാർ റദ്ദുചെയ്യണം. കേന്ദ്രത്തിന്റെ കാർഷിക നയം പോലെയാണ് സർക്കാരിന്റെ നടപടി. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സർക്കാർ അമേരിക്കൻ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മുന്നണികളുടെ പ്രകടനപത്രികയിൽ മത്സ്യബന്ധന മേഖലയുടെ പൂർണ്ണ അവകാശം മത്സ്യതൊഴിലാളിൾക്കെന്ന് വ്യക്തമാക്കണം'- അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെയാണ് അമേരിക്കൻ കമ്പനിയായ ഇ എം സി സിയുമായി സംസ്ഥാന ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) ഒപ്പു വച്ച വിവാദ ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കിയത്. കോർപറേഷന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണ് നടപടി. വിവാദ ധാരണാപത്രത്തിലേക്കു നയിച്ച കാര്യങ്ങൾ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അന്വേഷിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും മറ്റ് നടപടികൾ.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. അതേസമയം, അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി അസന്റ് 2020ൽ ഒപ്പുവച്ച ധാരണാപത്രവും, ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ ഭൂമി വിട്ടുനൽകിയ നടപടിയും റദ്ദാക്കിയിട്ടില്ല. വിവാദം കനത്തതോടെ, ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയലുകളെല്ലാം വിളിച്ചു വരുത്തിയ ശേഷമാണ് ധാരണാപത്രം റദ്ദാക്കാൻ നിർദ്ദേശമുണ്ടായത്. കോർപറേഷൻ എം.ഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.


അമേരിക്കൻ കമ്പനിക്ക് നയവിരുദ്ധമായി കേരള ആഴക്കടൽ തീരത്ത് മീൻപിടിത്തത്തിന് അനുമതി നൽകിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അമേരിക്കൻ കമ്പനിയുമായി കെ.എസ്.ഐ.ഡി.സി ഒപ്പുവച്ച ധാരണാപത്രത്തിന്റെയും ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ചതിന്റെയും രേഖകളും അദ്ദേഹം പുറത്തുവിട്ടു.


ഇ.എം.സി.സിയുമായി രണ്ട് ധാരണാപത്രങ്ങളും ഒരു കരാറുമാണ് ഒപ്പുവച്ചത്. പദ്ധിയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്ര സർക്കാരിനെഴുതിയ കത്തും അസന്റ് 2020നെക്കുറിച്ച് നിയമസഭയിൽ ഇ.എം.സി.സി പദ്ധതി മറച്ചുവച്ച് വ്യവസായമന്ത്രി മറുപടി നൽകിയതിന്റെ തെളിവുകളും അമേരിക്കൻ കമ്പനി ചെയർമാനുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഇക്കാര്യം ഇ.എം.സി.സിയുടെ സംസ്ഥാനത്തെ പ്രതിനിധി ശരിവച്ചതിനെ തുടർന്നാണ് ധാരണാപത്രം റദ്ദാക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EMCC CONTRACT LATIN SABHA AGAINST KERALA GOVT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.