SignIn
Kerala Kaumudi Online
Monday, 12 April 2021 7.11 AM IST

ഭാര്യയെ കൊന്നു, പിന്നെ മൃതദേഹത്തിനടുത്ത് കിടന്നുറങ്ങി, നേരം വെളുത്തപ്പോൾ ഫോട്ടോഗ്രാഫർ ചെയ്തത്...

deadbody

ന്യൂഡൽഹി : മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക(30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

ഹഷികയുടെ വീട്ടിലാണ് സംഭവം നടന്നത്. ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് ലോക്ഡൗണിൽ ജോലി നഷ്ടമായതിനെ തുടർന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി വാക്കുതർക്കത്തെ തുടർന്ന് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജ്കുമാർ സമീപത്ത് കിടന്നുറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ രാജ്കുമാർ ബന്ധുവീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജ്കുമാർ പിടിയിലായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MAN STRANGLED HIS WIFE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.