SignIn
Kerala Kaumudi Online
Tuesday, 20 April 2021 7.29 PM IST

പ്രശ്നബാധിത ബൂത്തുകളിൽ പൊലീസിനെ നിറുത്തില്ല

election-force

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രശ്നബാധിത ബൂത്തുകളിൽ കേരള പൊലീസിന്റെ സേവനം ഒഴിവാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കും. കള്ളവോട്ടിനെതിരെ പോളിംഗ് ഓഫീസർമാർ ശക്തമായ നടപടിയെടുക്കണം.

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയാണെങ്കിലും നക്‌സൽ ബാധിത പ്രദേശങ്ങളിൽ വൈകിട്ട് 6ന് വോട്ടെടുപ്പ് അവസാനിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി 298 നക്സൽ ബാധിത ബൂത്തുകളുണ്ട്. നക്‌സൽ ബാധിത ബൂത്തുകളിലും പൊലീസിനെ നിയോഗിക്കില്ല. 549 ക്രിട്ടിക്കൽ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്.

 കൂടുതൽ പേർക്ക് ബാലറ്റ് വോട്ട്
കൊവിഡ് ബാധിതർ, ഭിന്നശേഷിക്കാർ, എൺപത് കഴിഞ്ഞവർ എന്നിവർക്കും അത്യാവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കും. ആരോഗ്യം, പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, റെയിൽവേ, വനംവകുപ്പ്, ട്രഷറി, പോസ്റ്റൽ സർവീസ്, ബി.എസ്.എൽ.എൽ എന്നിവർക്കും തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗുള്ള മാദ്ധ്യമ പ്രവർത്തകർക്കും പോസ്റ്റൽ വോട്ട് അനുവദിക്കും. ഇതിനായി ബി.എൽ.ഒമാർക്ക് അപേക്ഷ നൽകണം.

പോസ്റ്റൽ വോട്ടുമായി നാലംഗ സംഘം വീട്ടിലെത്തും. ഇക്കാര്യം വോട്ടറെയും സ്ഥാനാർത്ഥികളെയും മുൻകൂട്ടി അറിയിക്കും. പോളിംഗ് ബൂത്തിലെ അതേ നടപടിക്രമത്തിൽ ബാലറ്റിൽ വോട്ട് ചെയ്യാം. സ്ഥാനാർത്ഥികളെ വോട്ടർമാരുടെ വീടിന് പുറത്ത് നിറുത്തും. ബാലറ്റ് വോട്ട് ചെയ്യുന്ന ദൃശ്യം വീഡിയോയിൽ പകർത്തും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള ദിവസം കഴിഞ്ഞ് മൂന്നിന്റന്ന് മുതൽ ബാലറ്റ് വിതരണം ആരംഭിക്കും. വോട്ട് ചെയ്തുടൻ ഉദ്യോഗസ്ഥർ ബാലറ്റ് വോട്ട് സ്വീകരിക്കും. പോസ്റ്റൽ ബാലറ്റുകളുടെ ക്രമീകരണത്തിന് ഒരു അഡിഷണൽ എ.ആർ.ഒയെ വീതം നിയമിക്കും. അനധികൃത ഹോർഡിംഗുകൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ നീക്കാൻ പ്രത്യേക ഫ്ളൈയിംഗ് സ്‌ക്വാഡുകളെ ഏർപ്പെടുത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇലക്‌ഷൻ കമ്മിഷന് റിപ്പോർട്ട് നൽകണം.

 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്

50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. 150 കമ്പനി കേന്ദ്ര സേനയെയാണ് ആവശ്യപ്പെട്ടത്. ഇതിൽ ബി.എസ്.എഫിന്റെ 15, ഐ.ടി.ബി.പി, എസ്.എസ്.ബി, സി.ഐ.എസ്.എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികൾ എത്തി.

രണ്ട് കമ്പനി വീതം മലപ്പുറം, കോഴിക്കോട് സിറ്റി, കണ്ണൂർ റൂറൽ, കാസർകോട് എന്നിവിടങ്ങളിലും ഓരോന്ന് വീതം തൃശൂർ, കണ്ണൂർ സിറ്റിയിലും വിന്യസിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ELECTION FORCE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.