ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സംസ്ഥാനങ്ങൾ കർശന ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. രോഗത്തിന്റെ വ്യാപനം കുറയ്ക്കാൻ ഫലപ്രദമായ നിരീക്ഷണ സമ്പ്രദായവും പരിശോധനയും, ട്രാക്കിംഗ്, രോഗികളുടെ ഐസൊലേഷൻ, അവരുമായി സമ്പർക്കത്തിൽ വന്നവരുടെ ക്വാറന്റൈൻ നടപടികൾ എന്നിവ ശക്തമാക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളുടെ 80.33 ശതമാനവും. ചികിത്സയിൽ ഉള്ളവരിൽ 84.16 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.