സ്റ്റോക്ക്ഹോം : രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന വോട്ടെടുപ്പിൽ ബുർഖാ നിരോധനം വേണമോ വേണ്ടയോ എന്ന വിഷയത്തിൽ തീരുമാനമെടുക്കാനൊരുങ്ങി സ്വീഡൻ ജനത. മാർച്ച് 7 നാണ് വോട്ടെടുപ്പ്. നിരോധന ഉത്തരവിൽ ബുർഖ എന്ന് നേരിട്ട് പരാമർശമില്ലെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള പ്രദേശങ്ങളിലോ ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന പ്രദേശങ്ങളിലോ ആരും പരസ്യമായി മുഖം മറയ്ക്കാൻ പാടില്ല എന്നതാണ് ഉള്ളടക്കം. നെതർലാൻഡ്‌സ്, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്ക് തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളും മുമ്പ് സമാനമായ ബുർഖ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഈ നിർദ്ദേശം ചില മുസ്ലീം സ്ത്രീകൾ ധരിക്കുന്ന നഖാബുകൾ, ബുർഖകൾ, എന്നിവയുടെ നിരോധനം ലക്ഷ്യമാക്കിയുള്ളതായി ഒരു വിഭാഗം കരുതുന്നു. എന്നാൽ ആരാധനാലയങ്ങളിലും ആരോഗ്യപരമായ കാരണങ്ങൾ ഉള്ളവർക്കും ഈ നിരോധനത്തിന് ഇളവുകളുണ്ട്. . നിരോധനത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം സുരക്ഷാ ആശങ്കകളും വർദ്ധിച്ചു വരുന്ന ഭീകരാക്രമണങ്ങളുമാണ്. പുതിയ മിനാരങ്ങൾ നിർമ്മിക്കുന്നതിനുള്ള നിരോധനത്തിന് സ്വിസ് വോട്ടർമാർ അംഗീകാരം നൽകി 12 വർഷത്തിന് ശേഷമാണ് മൂടുപടം നിരോധിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ സ്വീഡൻ ജനതയുടെ അഭിപ്രായം തേടുന്നത്. മിനാരങ്ങൾ നിരോധിക്കാനുള്ള നിർദ്ദേശത്തിന് 60% വോട്ടർമാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖംമൂടി നിരോധനത്തിലും സ്വീഡൻ ജനതയുടെ പൊതു വികാരം എന്താവുമെന്ന് ഉറ്റുനോക്കുകയാണ് ലോക ജനത. സ്വിറ്റ്‌സർലൻഡിലെ 8.6 ദശലക്ഷം ജനങ്ങളിൽ 5 ശതമാനമാണ് മുസ്ളീങ്ങൾ.