SignIn
Kerala Kaumudi Online
Monday, 19 April 2021 8.11 AM IST

സർക്കാർ ഹോസ്റ്റലിൽ പെൺകുട്ടികളെ നഗ്നരായി നൃത്തം ചെയ്യിപ്പിച്ചു; നേതൃത്വം കൊടുത്തത് പൊലീസ്

case-diary

മുംബയ്: മഹാരാഷ്ട്രയിലെ ഹോസ്റ്റലിൽ പൊലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം. ജൽഗാവോണിലെ സർക്കാർ ഹോസ്റ്റലായ അഷദീപ് വിമൻസ് ഹോസ്റ്റലിലാണ് സംഭവം. പൊലീസും മറ്റ് ചില പുരുഷന്മാരും ചേർന്ന് പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നരായി നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു.

ചിഖ്‌ലി നിയോജകമണ്ഡലത്തിലെ ബി ജെ പി എം എൽ എ ശ്വേത മഹാലെ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് പ്രശ്‌നം വെളിച്ചത്തു വന്നത്. സംഭവത്തെ കുറിച്ച് ജൽഗാവോണിൽ നിന്നുളള ഒരു പ്രാദേശിക എൻ‌ ജി‌ ഒ ചൊവാഴ്‌ച ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിരുന്നു.

'പൊലീസും ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഈ സംഭവം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നവർ സ്വയം വേട്ടക്കാരായി മാറുന്നു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമെന്നും' ശ്വേത മഹാലെ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് ഉത്തരവിട്ടു. അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനം നാല് അംഗ സമിതി രൂപീകരിക്കുമെന്ന് മഹാലെയ്‌ക്ക് മറുപടിയായി ദേശ്‌മുഖ് പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പാണ് ഹോസ്റ്റൽ നടത്തുന്നത്. നിരാലംബരും അടിച്ചമർത്തപ്പെട്ടവരുമായ സ്ത്രീകളും പെൺകുട്ടികളുമാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുളള ഹോസ്റ്റലിൽ കഴിയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MAHARASTRA GOVERNMENT HOSTEL ABUSE CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.