SignIn
Kerala Kaumudi Online
Thursday, 15 April 2021 8.33 AM IST

വാക്സിനെടുത്ത് മുഖ്യമന്ത്രി ; ചെറിയ നീറ്റലുപാേലുമില്ല

exam

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ എടുത്തത് നല്ല അനുഭവമായിരുന്നെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് ആശുപത്രിയിൽ വാക്‌സിൻ എടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം വാക്‌സിനെടുത്തു. ചില ഇഞ്ചക്ഷന് ഒരു ചെറിയ നീറ്റലുണ്ടാകുമല്ലോ. ഇതിന് അതുപോലും ഉണ്ടായില്ല. കുത്തിവയ്‌പ്പെടുത്തശേഷം അരമണിക്കൂർ വിശ്രമിച്ചു. കുഴപ്പം ഒന്നുമില്ല. കുറെപേർ വാക്‌സിൻ എടുക്കാൻ സന്നദ്ധരായി വരുന്നുണ്ട്. എല്ലാവരും അതിന് തയ്യാറാകണമെന്നാണ് പറയാനുള്ളത്. തന്റെയൊക്കെ ചെറുപ്പകാലത്ത് വസൂരിവന്ന് നിരവധി പേർ കൂട്ടത്തോടെ മരിച്ചിരുന്നു. ഇപ്പോൾ അതില്ലല്ലോ. പ്രതിരോധ കുത്തിവയ്പ്പെടുത്ത് ആ രോഗത്തെ തടയാനായി. അപൂർവം ചിലരെങ്കിലും വാക്‌സിനേഷനെതിരെ പ്രചാരണം നടത്തുന്നുണ്ട്. ചിലരെങ്കിലും ആ പ്രചാരണത്തിൽ പെട്ടുപോകാതിരിക്കാനാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.