SignIn
Kerala Kaumudi Online
Thursday, 13 May 2021 5.24 PM IST

ഡൽഹിയ്ക്ക് സ്വന്തമായി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് രൂ​പീ​കരിക്കും :കെജ്​​രി​വാ​ൾ

kejriwal

ന്യൂഡൽഹി : ഡൽഹിയിൽ സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ബോർഡ് ഒഫ് സ്‌കൂൾ എജ്യുക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ 2700 ഓളം സ്‌കൂളുകളുണ്ട്. 1,000 എണ്ണം സർക്കാർ മേഖലയിലും 1700 എണ്ണം സ്വകാര്യ മേലയിലുമാണ്.

2021 - 22 അദ്ധ്യയന വർഷം മുതൽ ബോർഡ് നിലവിൽ വരും പ്രധാനാദ്ധ്യാപകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷം സംസ്ഥാന ബോർഡിന് കീഴിലുള്ള സ്‌കൂളുകൾ തീരുമാനിക്കും. നാലോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോർഡിന് കീഴിൽ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KEJRIWAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.