SignIn
Kerala Kaumudi Online
Wednesday, 12 May 2021 8.29 AM IST

വനിതാദിനത്തിൽ പൊലീസ് സ്റ്റേഷൻ ചുമതല വനിതകൾക്ക്

woman

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ നാളെ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിതകൾ വഹിക്കും. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം പുറപ്പെടുവിച്ചു. സ്റ്റേഷനിലെ വനിതാ ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർമാരും ചുമതല വഹിക്കും. ഒന്നിലധികം വനിതാസബ് ഇൻസ്‌പെക്ടർമാരുണ്ടെങ്കിൽ അവരുടെ സേവനം സമീപത്തെ സ്റ്റേഷനുകളിൽ ലഭ്യമാക്കും.

ഓഫീസർമാർ ആവശ്യത്തിനില്ലാത്ത സ്ഥലങ്ങളിൽ വനിതാസീനിയർ സിവിൽ പൊലീസ് ഓഫീസർമാരെയും സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിക്കും. അന്നേദിവസം പൊലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻസ് ഓഫീസറും വനിതയായിരിക്കും. അന്താരാഷ്ട്ര വനിതാദിനത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും ക്ലിഫ് ഹൗസിലെ സുരക്ഷാ ഡ്യൂട്ടിക്കും വനിതാ കമാൻഡോകളെ നിയോഗിക്കും. രാജ്ഭവനിലെ ഗാർഡ് ഡ്യൂട്ടിയിലും വനിതാ കമാൻഡോകളെ ഉൾപ്പെടുത്തും. ഹൈവേ പട്രോൾ വാഹനങ്ങളിലും വനിതാ പൊലീസുകാരുണ്ടാകും.

വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സി.സി.ടി.എൻ.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം നൽകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMENS DAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.