SignIn
Kerala Kaumudi Online
Tuesday, 15 June 2021 12.33 AM IST

ലാസ്റ്റ് ലാപ്പിൽ ഒരുക്കങ്ങൾ

vvvvvvvvvvv

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് എന്നിവയിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും നാളെ രാവിലെ എട്ടുമുതൽ അതത് വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.

പോളിംഗ് സാമഗ്രി വിതരണകേന്ദ്രങ്ങൾ: കൊണ്ടോട്ടി നിയോജമണ്ഡലം- മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്,​ ഏറനാട്- ചുള്ളിക്കാട് ജി.യു.പി.എസ്, നിലമ്പൂർ, വണ്ടൂർ -ചുങ്കത്തറ മാർത്തോമ എച്ച്.എസ്.എസ്,​ മഞ്ചേരി- മഞ്ചേരി ഗവ. ഗേൾസ് വൊക്കേഷനൽ എച്ച്.എസ്.എസ്, പെരിന്തൽമണ്ണ- ഗവ.ഗേൾസ് വൊക്കേഷനൽ എച്ച്.എസ്.എസ് പെരിന്തൽമണ്ണ, മങ്കട- പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്, മലപ്പുറം-മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ്, വേങ്ങര- തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ,​ വള്ളിക്കുന്ന് - തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്,​ തിരൂരങ്ങാടി- എസ്.എസ്.എം.ഒ ടി.ടി.ഐ തിരൂരങ്ങാടി, താനൂർ, തിരൂർ- തിരൂർ എസ്.എസ്.എം പോളിടെക്നിക്,​ കോട്ടയ്ക്കൽ- തിരൂർ ജി.ബി.എച്ച്.എസ്.എസ്,​ തവനൂർ- കേളപ്പജി കോളേജ് ഒഫ് അഗ്രികൾച്ചറൽ, പൊന്നാനി-പൊന്നാനി എ.വി.എച്ച്.എസ്.എസ്.

എല്ലാം സജ്ജം

  • പോളിംഗ് സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസിൽദാർക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വിതരണത്തിന്റെ ചുമതല ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്കുമായിരിക്കും. ഓരോ വിതരണ/സ്വീകരണ കേന്ദ്രങ്ങളിലും 1214 പോളിങ് സ്‌റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന ക്രമത്തിലാണ് കൗണ്ടറുകൾ ഏർപ്പെടുത്തുക.
  • ഓരോ കൗണ്ടറിലും ഒരു സൂപ്പർവൈസർ ഒരു അസിസ്റ്റന്റ് ഒരു അറ്റന്റന്റ് എന്നിങ്ങനെ മൂന്ന് ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.
  • കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാണ് വിതരണം നടത്തുക.
  • കാറ്റ്, മഴ എന്നിവയിൽ നിന്ന് പോളിങ് സാമഗ്രികൾക്കും വോട്ടിംഗ് മെഷീനുകൾക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും സംരക്ഷണം നൽകുന്നതിനായി പന്തൽ സൗകര്യവും ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്.
  • വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വിവിധ ഐ.ടി ആപ്ലിക്കേഷൻസ് സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ കമ്പ്യൂട്ടർ, നെറ്റ് കണക്‌ഷൻ മറ്റ് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.