SignIn
Kerala Kaumudi Online
Monday, 10 May 2021 4.15 AM IST

'അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമില്ല'; എസ് ഡി പി ഐ വോട്ട് വിവാദത്തിൽ പ്രതികരിച്ച് ശിവൻകുട്ടി

sivankutty

തിരുവനന്തപുരം: ത്രികോണ മത്സരം നടന്ന നേമത്ത് ഇടതുമുന്നണിക്കും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തതായി എസ് ഡി പി ഐ വെളിപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ച് പ്രതികരണത്തിന് ഇരു മുന്നണികളിലേയും നേതാക്കളാരും തയ്യാറായിരുന്നില്ല. അതിനിടെ എസ് ഡി പി ഐ അങ്ങോട്ട് പോയി പിന്തുണയ്‌ക്കില്ലെന്നും അവരുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോയെന്ന് ശിവൻകുട്ടിയും ശിവകുമാറും വ്യക്തമാക്കണമെന്നുമായിരുന്നു ബി ജെ പിയുടെ പ്രതികരണം. നേമത്ത് പതിനായിരം വോട്ടുകളും തിരുവനന്തപുരത്ത് മൂവായിരം വോട്ടുകളും തങ്ങൾക്ക് ഉണ്ടെന്നാണ് എസ് ഡി പി ഐ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് നേമത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി ശിവൻകുട്ടി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. കേരളകൗമുദി ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശിവൻകുട്ടിയുടെ വാക്കുകൾ

ഞാൻ അങ്ങോട്ട് പോയി എസ് ഡി പി ഐയോട് വോട്ട് ചോദിച്ചോയെന്ന ബി ജെ പിയുടെ ചോദ്യത്തിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തെല്ലാം തോന്നിവാസമാണ് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമില്ല. വോട്ടൊക്കെ രഹസ്യമായി ചെയ്യേണ്ട കാര്യമാണ്. പണ്ട് നായനാർ വോട്ട് ചെയ്‌തത് കാണിച്ചത് കേസൊക്കെ ആയത് ഓർമ്മയില്ലേ? ആരോടൊക്കെ വോട്ട് ചോദിച്ചെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമാണോ? ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ ബി ജെ പിക്കാരനും കോൺഗ്രസുകാരനും എനിക്ക് രഹസ്യമായി വോട്ട് ചെയ്‌തിട്ടുണ്ട്. അതൊക്കെ എനിക്ക് വ്യക്തമാക്കാൻ പറ്റുമോ?

പരാജയഭീതിയിൽ നിന്ന് ഉയർന്നുവന്ന ആക്ഷേപമാണ് ബി ജെ പി നടത്തുന്നത്. എൽ ഡി എഫ് നേമത്ത് ജയിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്‌തെന്ന് പാർട്ടികളോ സ്ഥാനാർത്ഥികളോ വ്യക്തമാക്കേണ്ട. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് എതിരാണ്.

എസ് ഡി പി ഐ ആരോപണം

ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന നേ​മ​ത്ത്​ ഇ​ട​തു​മു​ന്ന​ണിക്കാണ് വോ​ട്ട്​ ചെ​യ്​​ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ യു ഡി എ​ഫി​നും വോ​ട്ട്​ ചെയ്‌തു. ക​ഴ​ക്കൂ​ട്ട​ത്ത്​ മ​ന​സാക്ഷി വോ​ട്ടാ​ണ്​ ചെ​യ്​​ത​ത്. ബി ജെ പി​യു​ടെ സാദ്ധ്യ​ത ത​ട​യാ​നാ​ണ്​ നേ​മ​ത്ത്​ ഇ​ട​തി​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത്​ യു ഡി എഫിനേയും പിന്തുണച്ചത്.

പാ​ർ​ട്ടി​ക്ക്​ സ്ഥാ​നാ​ർത്ഥി​ക​ളി​ല്ലാ​ത്തി​ട​ത്ത്​ ഇ​രു​മു​ന്ന​ണി​ക​ളും സ​ഹാ​യം തേ​ടി​യി​രു​ന്നു. എസ് ഡി പി ഐ വാ​മ​ന​പു​ര​ത്തും നെ​ടു​മ​ങ്ങാ​ട്ടു​മാ​ണ്​ മ​ത്സ​രി​ച്ച​ത്. നേ​മ​ത്ത്​ പതിനായിരവും തിരുവനന്തപുരത്ത് മൂവായിരവും വോട്ടുകൾ എസ് ഡി പി ഐയ്‌ക്ക് സ്വന്തമായുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, SIVAKUMAR, CONGRESS, SIVANKUTTY, NEMOM, SDPI, BJP
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
TRENDING IN സഭയിലോട്ട്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.