SignIn
Kerala Kaumudi Online
Friday, 07 May 2021 6.25 AM IST

വാക്സിൻ കയറ്റുമതി ഇന്ത്യയിൽ ക്ഷാമം വരുത്തിവച്ചു; മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സോണിയ ഗാന്ധി

soniya-gandhi

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയതായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്തത് രാജ്യത്ത് വാക്സിൻ ക്ഷാമത്തിന് കാരണമായതായും ഇന്ത്യയിലെ വാക്സിനേഷനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നും അവർ പറഞ്ഞു. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.

നമ്മൾ പ്രധാനമായും ഇന്ത്യയിലെ വാക്സിനേഷനാണ് മുൻഗണന നൽകേണ്ടത്. അതിനുശേഷം മാത്രം മറ്റു രാജ്യങ്ങലിലേക്ക് കയറ്റുമതി ചെയ്യുകയോ സമ്മാനമായി നൽകുകയോ ചെയ്യണം. നിയമങ്ങളും കൊവിഡ് മാർഗനിർദ്ദേശങ്ങളും ഒഴിവാക്കാതെ ഉത്തരവാദിത്വപ്പെട്ട പെരുമാറ്റത്തിന് ജനങ്ങളെ നിർബന്ധിതരാക്കണമെന്നും സോണിയ പറഞ്ഞു.

പരിശോധന, സമ്പ‌​ർക്ക പട്ടിക തയ്യാറാക്കൻ, വാക്സിനേഷൻ എന്നിവയ്ക്ക് മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

കയറ്റുമതി തൽക്കാലം നിർത്തിവയ്ക്കണമെന്നും ആഭ്യന്തര വാക്സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഒഡീഷ, തെലങ്കാന, പഞ്ചാബ് അടക്കമുളള ചില സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യം നേരിടുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SONIYAGANDHI, SONIYA GANDHI, NARENDRA MODI, COVID VACCINE, COVID, COVID19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.