SignIn
Kerala Kaumudi Online
Sunday, 09 May 2021 9.39 PM IST

വീണാ എസ് നായരുടെ അഭ്യർത്ഥന 'വാഴകളോട്'; പോസ്റ്ററുകൾക്ക് പിന്നാലെ നോട്ടീസുകളും ഉപേക്ഷിച്ച നിലയിൽ

veena

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ അഭ്യർത്ഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ. പേരൂർക്കടയിലെ വാഴത്തോപ്പിലാണ് നോട്ടീസുകൾ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ തൂക്കിവിറ്റ സംഭവം വിവാദമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്‌ചകൾ അന്വേഷിക്കാൻ കെ പി സി സി സമിതിയെ നിയോഗിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് പരിശോധിക്കാൻ കെ പി സി സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമിന്റെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പളളിയെ കണ്ട് പരാതിപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥി വീണാ കമ്മിഷന് മുന്നിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാഴത്തോപ്പിൽ നിന്ന് അഭ്യർത്ഥന നോട്ടീസുകൾ കണ്ടെത്തിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, VEENA S NAIR, VATTIYOORKAV, CONGRESS
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
TRENDING IN സഭയിലോട്ട്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.