SignIn
Kerala Kaumudi Online
Wednesday, 08 December 2021 5.46 PM IST

കാ​ടു​പോ​ലു​ള​ള​ ​മു​ടി​കോ​തി​യൊ​തു​ക്കി​ ​എ​ന്നി​ൽ​ ​നി​റ​ഞ്ഞു.​ ​സ​ർ​പ്പ​മു​ദ്ര​ ​കു​ത്തി​യ​ ​താ​ലി​യി​ൽ​ ​ഞാ​നൊ​ന്ന് ​ചും​ബി​ച്ചു,​ നി​ങ്ങ​ൾ​ ​എ​ന്നെ​യും

kk

കണ്ടൽകാട്ടിലെ ഞണ്ടു പാറയിൽ

സു​കേ​ശ​ൻ,​ ​മാ​താ​പി​താ​ക്ക​ൾ​ ​അ​റി​ഞ്ഞു​ ​കൊ​ണ്ടു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ആ​ ​പേ​രി​ട്ട​ത്.​ ​നു​റു​ക്കി​യാ​ൽ​ ​ഉ​ട​ൻ​ ​ഇ​ര​ട്ടി​ ​കി​ളി​ർ​ക്കു​ന്ന​ ​മു​ടി.
'​കാ​ട​ൻ​"​ ​എ​ന്നാ​ണ് ​നാ​ട്ടി​ൽ​ ​എ​ല്ലാ​വരും​ ​വി​ളി​ക്കു​ന്ന​ത്.​ ​സ്വ​ഭാ​വം​ ​കൊ​ണ്ടു​ ​മാ​ത്ര​മ​ല്ല​;​ ​രൂ​പം​ ​ കൊ​ണ്ടും.​ ​ഉ​റ​ക്ക​മു​ണ​ർ​ന്നാ​ൽ​ ​ഉ​ട​ൻ​ ​കു​റ​ച്ച് ​ '​റം​"​ ​ഉ​ള്ളി​ൽ​ ​ചെ​ന്നി​ല്ലെ​ങ്കി​ൽ​ ​കാ​ട​ത്ത​മൊ​ക്കെ​ ​കു​ടു​ത​ൽ​ ​പു​റ​ത്തു​വ​രും.​ ​ഇ​തൊ​ന്നു​മി​ഷ്ട​പ്പെ​ടാ​ത്ത​ ​കൊ​ണ്ടാ​കാം​ ​ഭാ​ര്യ​ ​ക​ല്യാ​ണി​ ​പ​റ​യും​ :
'​'​നി​ങ്ങ​ൾ​ ​നി​ങ്ങ​ളു​ടെ​ ​കു​ഞ്ഞു​ങ്ങ​ളെ​യോ​ർ​ത്തെ​ങ്കി​ലും​ ​ഇ​തൊ​ക്കെ​ ​നി​ർ​ത്ത​ണേ.​""
'​നി​ർ​ത്ത​ണേ​"​ ​എ​ന്ന​ ​പ്രാ​ർ​ത്ഥ​നാ​ ​പ്ര​കാ​ര​ത്തി​ൽ​ ​മ​നം​ ​നി​റ​ഞ്ഞു​ ​സു​കേ​ശൻ പ​റ​യും:
'​'​നി​ന്റെ​ ​ആ​ഗ്ര​ഹം​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​അ​ങ്ങ​നെ​ ​ത​ന്നെ.​""
വെ​ള്ള​ത്തി​ലോ​ ​ അ​ന്ത​രീ​ക്ഷ​ത്തി​ലോ​ ​വ​ര​ച്ച​ ​വ​ര​പോ​ലെ​ ​ആ​ ​വാ​ക്കു​ക​ൾ​ ​വി​ല​യം​ ​കൊ​ണ്ടേ​യി​രു​ന്നു.
പ​ക്ഷേ,​ ​ഭാ​വി​ ​കാ​ല​ത്തെ​ ​പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ​ ​പ്ര​ശാ​ന്ത​ത​യോ​ർ​ത്ത് ​അ​വ​ർ​,​ ​പെ​ട്ടെ​ന്ന് ​ആ​ലിം​ഗ​ന​ബ​ദ്ധ​രാ​കും.​ ​സു​ക​ശ​ന്റെ​ ​കൈ​യി​ള​ക്കി അ​ടു​ക്ക​ള​യി​ലേ​ക്ക് ​കു​ത​റി​യോ​ടി​യ​ ​ക​ല്യാ​ണി​യു​ടെ​ ​പി​ന്നാ​ലെ​ ​ചെ​ന്ന് ​സു​കേ​ശ​ൻ​ചോ​ദി​ക്കും:
'​'​ന​മു​ക്ക് ​ഒ​രു​ ​പ​ത്രം​ ​വ​രു​ത്തി​യാ​ലോ?​""
'​'​ആ​രാ​ ​വാ​യി​ക്കു​ന്നേ​?​""
ക​ല്യാ​ണി​യു​ടെ​ചോ​ദ്യം.
'​'​നി​ന​ക്ക് ​വാ​യി​ക്കാ​ന​റി​യാ​മ​ല്ലോ​?​""
സു​കേ​ശ​ൻ​ ​ഓ​ർ​മി​പ്പി​ച്ചു.
'​'​ഞാ​ന​തൊ​ക്കെ​യെ​ന്നേ​ ​മ​റ​ന്നു.​ ​പി​ള്ളാ​ര് ​ജ​നി​ച്ച​തി​ൽ​ ​പി​ന്നെ​ ​ഞാ​ന​തൊ​ന്നും​ ​നോ​ക്കി​യി​ട്ടി​ല്ല.​""
ഭാ​ര്യ​ ​പ​റ​ഞ്ഞു.
'​'​അ​യ​ൽ​പ​ക്ക​ത്തി​ലൊ​ക്കെ​ ​രാ​വി​ലെ​ ​പ​ത്രം​ ​വീ​ഴു​മ്പോ​ൾ​ ​ന​മു​ക്കു​മൊ​രു​ ​പൂ​തി.​ ​പ​ത്ര​മെ​ടു​ത്ത്‌​ ​റോ​ഡ​രു​കി​ൽ​ ​നി​ന്ന് ​നി​വ​ർ​ത്തി​യൊ​ന്ന് ​വാ​യി​ക്ക​ണം.​""
സു​കേ​ശ​ന്റെ​ ​ആ​ഗ്ര​ഹം.
'​'​നി​ങ്ങ​ൾ​ ​ചാ​ന​ലു​ക​ൾ​ ​കാ​ണൂ​;​ ​എ​ല്ലാ​മ​തി​ലു​ണ്ട്.​""
ക​ല്യാ​ണി​ ​ഉ​പദേ​ശി​ച്ചു.
'​'​അ​ത​ല്ല​;​ ​വാ​യി​ക്കു​മ്പോ​ഴാ​ണ് ,​ ​അ​ത് ​മ​റ്റു​ള്ള​വ​ർ​ ​കാ​ണു​മ്പോ​ഴാ​ണ് ​ന​മു​ക്കു​മൊ​രു​ ​ഇ​തൊ​ക്കെ​ ​വ​രു​ന്ന​ത്.​""
സു​കേ​ശ​ന്റെ​ ​താ​ത്ത്വി​ക​ ​വാ​ച​ക​മ​ടി.
'​'​ത​ത്‌​ക്കാ​ലം​ ​നി​ങ്ങ​ളൊ​ന്നു​പോ​യി​ ​പ​ല്ലു​തേ​ക്കൂ...​ ​അ​ത്ര​യും​ ​ന​ല്ല​ ​കാ​ര്യം​ ​ഞ​ങ്ങ​ൾ​ക്ക് ​ചെ​യ്യൂ.​""
ക​ല്യാ​ണി​യു​ടെ​ ​അ​പേ​ക്ഷ.
സു​കേ​ശ​നോ​ട് ​അ​പേ​ക്ഷ​യേ​ ​പ​റ്റു.​ ​അ​തി​ന​പ്പു​റ​ത്തേ​ക്ക്‌​ പോ​യാ​ൽ​ ​അ​യാ​ൾ​ ​അ​ല​റും.
'​നി​ന്റെ​ ​ത​ന്ത​യാ​ണോ​ ​നി​ന​ക്കും​ ​കൊ​ച്ചു​ങ്ങ​ൾ​ക്കും​ ​ചെ​ല​വി​ന് ​ത​രു​ന്ന​ത്."​ ​ഈ​ ​വാ​ച​കം​ ​ചെ​വി​യി​ൽ​ ​മു​ഴ​ങ്ങു​മെ​ന്ന് ​ക​ല്യാ​ണി​ക്ക​റി​യാം.
സു​കേ​ശ​ൻ​ ​കാ​ടു​മുടി​യി​ൽ​ ​വി​ര​ൽ​ ​ത​ഴു​കി,​ ​മ​ത്ത് ​പി​ടി​പ്പി​ച്ച​ ​റ​മ്മി​ന്റെ​ ​തി​മി​ർ​പ്പി​ൽ​ ​സ്വ​യം​ ​ആ​ശ്ലേ​ഷി​ത​നാ​യി​ ​പ​റ​ഞ്ഞു​ ​കൊ​ണ്ടി​രു​ന്നു​ :
'​'​ക​ല്യാ​ണി,​ ​നീ​ ​ഭ​യ​ങ്ക​ര​ ​സു​ന്ദ​രി​യാ​ണ്.​ ​എ​ങ്ങ​നെ​യാ​ണ് ​നീ​ ​എ​ന്നെ​ ​ഇ​ഷ്ട​പ്പെ​ട്ട​ത്?​""
'​'​ങ്ഹാ,​ ​ന​മ്മ​ൾ​ ​ഒ​രു​മി​ച്ച് ​അ​ങ്ങ് ​ഇ​ഷ്ട​മാ​യി​പ്പോ​യ​ത​ല്ലേ...​""
അ​ന്ന് ​നി​ങ്ങ​ൾ​ ​എ​നി​ക്ക് ​കാ​ട്ടി​ത്ത​ന്ന​ ​സ്വ​ർ​ണ​ത്തി​ൽ​ ​ഉ​ണ്ടാ​ക്കി​യ​ ​സ​ർ​പ്പ​ഫ​ണ​ത്താ​ലി​ ​വ​ല്ലാ​തെ​ ​ഞാ​ന​ങ്ങ്‌​ ​മോ​ഹി​ച്ചു​പോ​യി.​ ​ഓ​ർ​ക്കു​ന്നു​ണ്ടോ​ ​ആ​ ​ദി​നം​ ?
പ​ള്ളി​പ്പി​രി​ശം​ ​അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലൂ​ടെ​ ​ഒ​രു​ ​ന​ക്ഷ​ത്ര​ ​തു​രു​ത്തു​പോ​ലെ​ ​ഒ​ഴു​കി​പ്പോ​യ​ ​രാ​വ് ......
പെ​ട്രോ​മാ​ക്‌​സ് ​ലൈ​റ്റി​ന്റെ​ ​വെ​ളി​ച്ച​ത്തി​ൽ​, ​തോ​ര​ണ​വും​ ​തൊ​ങ്ങ​ലു​ക​ളും​ ​ചാ​ർ​ത്തി,​ ​ബാ​ന്റ്‌​ ​മേ​ള​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടു​ ​കൂ​ടി​ ​കൊ​ച്ചു​ ​വള്ള​ങ്ങ​ളു​ടെ​ ​നീ​ണ്ട​ ​നി​ര​ഘോ​ഷ​യാ​ത്ര​യാ​യി​പ്പോ​യ​ ​ആ​ ​രാ​വ്.​ ​ആ​ഘോ​ഷ​ ​യാ​ത്ര​യു​ടെ​ ​ന​ടു​വി​ൽ​ ​പ്ര​ത്യേ​കം​ ​അ​ല​ങ്കൃ​ത​മാ​ക്കി​യ​ ​മ​ട്ടു​പ്പാ​വി​ന്റെ​ ​മു​ക​ളി​ൽ​ ​ഉ​ണ്ണി​യേ​ശു​ ​രൂ​പം.​ ​മ​നോ​ഹ​ര​മാ​യ​ ​കാ​ഴ്‌​ച.
മ​ന​സു​ ​തു​ടി​ക്കു​ന്ന​ ​താ​ള​മേ​ള​ങ്ങ​ൾ,​ ​എ​ന്റെ​ ​ക​ണ്ണി​ലും​ ​കാ​തി​ലും​ ​നി​റ​യു​ന്നു.
'​'​നി​ന​ക്ക് ​എ​ങ്ങ​നെ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​പ​റ​യാ​നാ​കു​ന്നൂ,​ ​ക​ല്യാ​ണി​?​""
അ​തി​ശ​യം​ ​കൂ​ടി​ ​കാ​ട​ൻ​ ​ചോ​ദി​ച്ചു.
ക​ല്യാ​ണി​ ​ആ​വ​ശ​ത്തോ​ടെ​ ​തു​ട​ർ​ന്നു
'​'​ഞാ​ൻ​ ​കാ​ത്തി​രു​ന്നു.​ ​ആ,​ ​ക​ണ്ട​ൽ​ക്കാ​ട്ടി​ലെ​ ​ഞ​ണ്ടു​ ​പാ​റ​യി​ൽ.​ ​നി​ങ്ങ​ൾ​ ​ആ​ ​ഇ​രു​ണ്ട​ ​പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ​ ​വ​ള​രെ​ ​അ​ബോ​ധ​നാ​യി​ ​എ​ന്റെ​ ​അ​ടു​ത്തെ​ത്തി.​ ​നി​ങ്ങ​ൾ​ ​നി​ങ്ങ​ളു​ടെ​ ​കാ​ടു​പോ​ലു​ള്ള​ ​മു​ടി​ ​കു​ട​ഞ്ഞ് ​ആ​ ​സ​ർ​പ്പ​ ​ഫ​ണ​ത്താ​ലി​ ​ച​ര​ടി​ൽ​കോ​ർ​ത്ത് ​എ​ന്നെ​ ​അ​ണി​യി​ച്ചു.​ ​സ്വ​ർ​ണ​ത്തി​ൽ​ ​തീ​ർ​ത്ത​ ​മ​നോ​ഹ​ര​മാ​യ​ ​താ​ലി.​ ​ആ​ദ്യ​മാ​യി​ ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കി​യ​ ​നി​മി​ഷം.​ ​സ​ർ​പ്പ​ ​ഫ​ണ​ത്താ​ലി​യാ​യി.​ ​കാ​ടു​പോ​ലു​ള​ള​ ​മു​ടി​കോ​തി​യൊ​തു​ക്കി​ ​ചി​രി​ ​വി​ട​ർ​ന്ന​ ​മു​ഖ​വു​മാ​യി​ ​നി​ങ്ങ​ൾ​ ​എ​ന്നി​ൽ​ ​നി​റ​ഞ്ഞു.​ ​സ​ർ​പ്പ​മു​ദ്ര​ ​കു​ത്തി​യ​ ​താ​ലി​യി​ൽ​ ​ഞാ​നൊ​ന്ന് ​ചും​ബി​ച്ചു.​ ​നി​ങ്ങ​ൾ​ ​എ​ന്നെ​യും.
ക​ണ്ട​ൽ​ക്കാ​ട്ടി​ലെ​ ​ഒ​രു​ ​ഞ​ണ്ട് ​എ​ന്റെ​ ​കാ​ലി​ലെ​ ​കുഞ്ഞുവി​ര​ലി​ൽ​ ​ക​ടി​ച്ച​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​ഞെ​ട്ടി​യു​ണ​ർ​ന്ന​ത്.
പ​ള്ളി​പ്പി​രി​ശ​വും​ ​ദൂ​രെ​പ്പോ​യി​ ​മ​റ​ഞ്ഞി​രു​ന്നു.​ ​നി​ങ്ങ​ളെ​ ​ഉ​ണ​ർ​ത്താ​ൻ​ ​ഞാ​ൻ​ ​ഒ​രു​പാ​ട് ​പാ​ടു​പെ​ട്ടി​രു​ന്നു.
പ​ക്ഷേ,​ ​എ​ന്റെ​ ​ക​ഴു​ത്തി​ലെ​ ​സ​ർ​പ്പ​ ​ഫ​ണ​ത്താ​ലി​ ​നി​ങ്ങ​ളു​ടെ​ ​ഹൃ​ദ​യ​മാ​യി​രു​ന്നു​;​ ​എ​ന്റേ​യും.​ ​നി​ങ്ങ​ൾ​ ​എ​ന്നെ​ ​ഉ​പേ​ക്ഷി​ച്ചി​ല്ല.​ ​ന​മു​ക്ക് ​ജ​നി​ച്ച​ ​കു​ഞ്ഞി​നു​ ​നി​ങ്ങ​ൾ​ ​ജീ​സ​സ് ​എ​ന്നു​പേ​രി​ട്ടു.​ ​ക​ല്യാ​ണി​ ​പ​റ​ഞ്ഞ​ത് കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ ​സു​കേ​ശ​ൻ,​ ​പ​ക്ഷേ,​ ​ഉ​റ​ക്ക​ത്തി​ലേ​ക്ക് ​സാ​വ​കാ​ശം​ ​ല​യി​ച്ചു​ ​കൊ​ണ്ടി​രു​ന്നു.
ക​പ്പ​ ​പു​ഴു​ക്കും​ ​എ​രി​ച്ച​മ്മ​ന്തി​യും​ ​ക​ട്ട​ൻ​ ​കാ​പ്പി​യു​മാ​യി​ ​ക​ല്യാ​ണി​ ​സു​കേ​ശ​നെ​ ​ഉ​ണ​ർ​ത്താ​ൻ​ ​വ​ന്നു.​ ​പ​ക്ഷേ,​ ​അ​യാ​ൾ​ ​വ​ലി​യ​ ​ഉ​റ​ക്ക​ത്തി​ലാ​യി.
വി​ളി​ച്ചു​ണ​ർ​ത്താ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​അ​യാ​ളു​ടെ​ ​ചു​ണ്ടു​ക​ൾ​ ​ച​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
'​'​നി​ന്റെ​ ​അ​പ്പ​നു​ ​കൊ​ണ്ടു​ ​കൊ​ടു​ക്കു​ ​നി​ന്റെ​ ​ക​പ്പ​യും​ ​കാ​പ്പി​യും​"​"​ ​എ​ന്നാ​ണോ​ ​പ​റ​ഞ്ഞ​തെ​ന്ന് ​ക​ല്യാ​ണി​ക്ക്‌​ ​തോ​ന്നി.
അ​യാ​ൾ​ ​ഉ​ട​ൻ​ ​ഉ​ണ​ർ​ന്നി​ല്ല.​ ​പ​ക്ഷേ,​ ​അ​യാ​ൾ​ ​ഉ​ണ​ർ​ന്ന​ത് ​ഇ​ട​യ്ക്കി​ടെ​ ​അ​ഴി​ഞ്ഞാ​ടാ​റു​ള്ള​ ​സു​കേ​ശ​നാ​യി​ട്ടാ​യി​രു​ന്നു.
അ​യാ​ൾ​ ​തെ​റി​ ​പ​റ​ഞ്ഞു​ ​കൊ​ണ്ടേ​യി​രു​ന്നു.​ ​അ​യ​ൽ​വാ​സി​ക​ളാ​യ​ ,​ ​പ​ത്രം​ ​വാ​യി​ക്കു​ന്ന​വ​രെ,​ ​ഉ​റ​ക്കെ​ ​ആ​ക്ഷേ​പി​ച്ചു​ ​കൊ​ണ്ടി​രു​ന്നു,​ ​വെ​റു​തേ.
ഇ​ട​യ്ക്കി​ട​യ്ക്ക് ​ത​ല​ ​കു​ത്തി​ ​നി​ന്ന് ​നി​ല​വി​ളി​ച്ചു​ ​കൊ​ണ്ട് ​എ​ല്ലാ​റ്റി​നോ​ടു​മു​ള്ള​ ​വെ​റു​പ്പ് ​വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു.
''​കു​ടി​ച്ചാ​ൽ​ ​വ​യ​റ്റി​ൽ​ ​കി​ട​ക്ക​ണം"" അ​യ​ൽ​വാ​സി​ ദേ​ഷ്യം​ ​മൂ​ത്ത് ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു.
'​'​വ​യ​റി​നെ​ക്കു​റി​ച്ചെ​ന്തെ​ങ്കി​ലും​ ​അ​റി​യു​ന്ന​വ​രോ​ട​ല്ലേ​ ​പ​റ​യേ​ണ്ടു​""
അ​യ​ൽ​വാ​സി​യു​ടെ​ ​മു​മ്പി​ൽ​ ​വ​ച്ച് ​ത​നി​ക്കൊ​ന്നു​മ​റി​യാ​ത്ത​വ​നാ​ണെ​ന്ന് ​ക​ല്യാ​ണി​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ചി​ല്ല​റ​യൊ​ന്നു​മ​ല്ല​ ,​ ​സു​കേ​ശ​നി​ൽ​ ​ക​ലി​പ്പു​ണ്ടാ​ക്കി​യ​ത്.​ ​അ​തും​ ​പ​ത്രം​ ​വാ​യി​ക്കാ​ൻ​ ​അ​റി​യാ​വു​ന്ന​ ​അ​യ​ൽ​വാ​സി​യു​ടെ​ ​മു​ന്നി​ൽ​ ​വ​ച്ച് ....
അ​ന്ന് ​കു​ടി​ ​വീ​ണ്ടും​ ​കൂ​ടി.​ ​അ​യാ​ളു​ടെ​ ​കാ​ട​ൻ​ ​മു​ടി​യെ​ല്ലാം​ ​എ​ഴു​ന്നേ​റ്റു​ ​നി​ന്നു​ .​ ​മൂ​ക്കി​ൻ​ ​തു​മ്പി​ലെ​ ​ബാ​ക്കി​ ​ശു​ണ്ഠി​ ​കൂ​ടി​ ​പു​റ​ത്തു​വ​രും​ ​മു​ൻ​പ് ​അ​യാ​ൾ​ ​ഉ​റ​ക്ക​ത്തി​ന്റെ​ ​ല​ഹ​രി​യി​ൽ​ ​മു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​അ​യ​ൽ​പ​ക്ക​ത്ത് ​പെ​ട്ടെ​ന്നൊ​രു​ ​ബ​ഹ​ളം​ .​ ​തു​ട​രെ​ ​തു​ട​രെ​ ​ശ​ബ്‌​ദ​ ​ച​ല​ന​ങ്ങ​ൾ​ ...​ ​ക​ല്യാ​ണി​ ​ശ്ര​ദ്ധി​ച്ചു.
പ​ത്രം​ ​വാ​യി​ക്കാ​ൻ​ ​അ​റി​യാ​വു​ന്ന​ ​ദ​മ്പ​തി​ക​ളി​ൽ​ ​ലാ​ത്തി​ചാ​ർ​ജു​പോ​ലൊ​രു​ ​ബ​ഹ​ളം​ .....
ശ​ബ്‌​ദ​സാ​ഗ​ര​ത്തി​നി​ട​യി​ൽ​ ​വി​ലാ​സി​നി​ ​അ​വ​ളു​ടെ​ ​ഭ​ർ​ത്താ​വി​നോ​ട് ​ഉ​ച്ച​ത്തിൽ ചോ​ദി​ക്കു​ന്ന​ത് ​ക​ല്യാ​ണി​കേ​ട്ടു:
'​'​നി​ങ്ങ​ൾ...​ ​എ​ന്റെ​ ​ക​ഴു​ത്തി​ൽ​ ​ചാ​ർ​ത്തി​യി​രു​ന്ന​ത് ​മു​ക്കു​ ​താ​ലി​യാ​യി​രു​ന്നൂ,​ ​അ​ല്ലേ​?​ ​വെ​റും​ ​മു​ക്ക് ​പ​ണ്ടം.​""
ത​റ​യി​ൽ​ ​പാ​യ്‌​ പോ​ലു​മി​ല്ലാ​തെ​ ​വാ​ ​തു​റ​ന്നു​റ​ങ്ങു​ന്ന​ ​സു​കേ​ശ​ന്റെ​ ​കാ​ട​ൻ​മു​ടി​ ​ത​ഴു​കി​ക്കൊ​ണ്ടി​രു​ന്ന​ ​ക​ല്യാ​ണി,​ ​പ​ണ്ട് ​ക​ണ്ട​ൽ​ക്കാ​ടി​ലെ​ ​ഞ​ണ്ടു​ ​പാ​റ​യി​ൽ​ ​വ​ച്ച് ​സു​കേ​ശ​ൻ​ ​ത​നി​ക്ക​ണി​ഞ്ഞ​ ​സ്വ​ർ​ണ​ ​സ​ർ​പ്പ​ ​ഫ​ണ​ത്താ​ലി​ ​ത​ട​വി​ക്കൊ​ണ്ട് ​പ​റ​ഞ്ഞു:
'​എ​ന്റെ​ ​കാ​ട​ൻ​ ​എ​ത്ര​ ​സു​ന്ദ​ര​ൻ​!​""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , LITEARTURE, KATHA, CREATIVE WORKS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.