SignIn
Kerala Kaumudi Online
Saturday, 08 May 2021 1.43 AM IST

തൃശൂർ പൂരമല്ല, കുറച്ച് മനുഷ്യത്വമാണ് വേണ്ടത്; അഭിപ്രായം തുറന്നുപറഞ്ഞ് പാർവതി

parvathy-thiruvoth

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരമല്ല, അൽപം മനുഷ്യത്വമാണ് വേണ്ടതെന്ന് നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. തൃശൂർ പൂരത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’–എന്നാണ് പാർവതി കുറിച്ചിരിക്കുന്നത്. തൃശൂർപൂരം വേണ്ട എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്.

parvathy

ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ –ഇങ്ങനെയായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ കുറിപ്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PARVATHY THIRUVOTH, SOCIAL MEDIA, THRISSUR POORAM, COVID 19
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.