SignIn
Kerala Kaumudi Online
Sunday, 09 May 2021 4.22 AM IST

കുതിച്ചുയർന്ന് രാജ്യത്തെ കൊവിഡ് ബാധിതർ, രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ

covid

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി മൂന്നുലക്ഷം പിന്നിട്ടു. ഇരുപത്തിനാലുമണിക്കൂറിനിടെ 3,14,835 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,59,24,989 കോടിയായി ആയി ഉയർന്നു. ഇന്ത്യയിലേത് ലോകത്തെ ഏറ്റവും ഉയർന്ന് പ്രതിദിന രോഗബാധയാണ്. നിലവിൽ 22,84,411 പേരാണ് ചികിത്സയിലുള്ളത്. 1,78,841 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, രാജസ്ഥാൻ,ഉത്തർ പ്രദേശ് തുട‌ങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധ രൂക്ഷമാണ്. കേരളത്തിൽ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരം കവിഞ്ഞിരുന്നു.

ലോകത്തും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒമ്പത് ലക്ഷത്തിലോട്ട് അടുക്കുന്ന പ്രതിദിന വർദ്ധന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,44,425,076 ആയി. ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി.രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അറുപത്തയ്യായിരത്തിന് മുകളിലെത്തി. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തിൽ അമേരിക്കയ‌്ക്ക് പിന്നിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA RECORDS OVER 3.14 LAKH COVID-19 CASES IN A DAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.