SignIn
Kerala Kaumudi Online
Saturday, 23 May 2026 3.54 PM IST

സ്പോട്ട് രജിസ്ട്രേഷനില്ല, പോർട്ടലും പണി തന്നു !

s

ആലപ്പുഴ: സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിയതറിയാതെ ഇന്നലെയും ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ എടുക്കാനെത്തിയ നൂറുകണക്കിന് പേർ വലഞ്ഞു. ചിലയിടങ്ങളിൽ വാക്സിനേഷനെത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കവുമുണ്ടായി. ഇതിനിടെ,കോവിൻ പോർട്ടലിലും പേര് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

വാക്സിൻ ലഭ്യമല്ലാത്ത ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക പലപ്പോഴും ഓൺലൈനിൽ കാണില്ല.വാക്സിൻ സ്റ്റോക്ക് ഉണ്ടെങ്കിൽ മാത്രമേ ഓൺലൈനിൽ കേന്ദ്രങ്ങളുടെ പേര് ഉണ്ടാകുകയുള്ളൂ. ആരോഗ്യകേന്ദ്രത്തിന്റെ പേര് ഓൺലൈനിൽ കാണാത്തതിനാൽ പലർക്കും രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല.

ഇന്നലെ എത്തിയ വാക്സിൻ വിവിധകേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. രോഗവ്യാപനം കൂടുന്നതും വാക്സിൻ ക്ഷാമമുണ്ടാകുമെന്ന അഭ്യൂഹവുമാണ് പെട്ടെന്ന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കാൻ കാരണം.

വാക്സിൻ ആവശ്യമുള്ളവർ www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അനുവദിച്ച വാക്സിനേഷൻ കേന്ദ്രത്തിൽ നിർദേശിക്കുന്ന തീയതിയിലും സമയത്തും എത്തണം.രജിസ്ട്രേഷനിലൂടെ സ്ലോട്ട് ഉറപ്പാക്കാതെ ആരും വാക്സിനേഷൻ കേന്ദ്രത്തിൽ എത്തരുത്. വാക്സിൻ സ്റ്റോക്ക് എത്തുന്ന മുറയ്ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രത്തിൽ നിന്നു വാക്സിൻ എടുക്കാം.

 ജില്ലാപഞ്ചായത്ത് ഹെൽപ് ഡെസ്ക്

9496554069,949654169,9496576569,9496582669,9496571269,0477-2962496.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL