Kerala Kaumudi Online
Saturday, 25 May 2019 11.35 PM IST

വൈര​മി​ല്ലാ​ത്തൊരു ലോകം

guruprakasham-

ഇ​ന്ന​ത്തെ​ ​ലോ​ക​ത്ത് ​ശ​ത്രു​​​ക്ക​​​ളി​​​ല്ലാ​ത്ത​ ​ഒ​രാ​ളെ​ ​ക​ണ്ടെ​​​ത്താ​ൻ​ ​പ്ര​യാ​​​സ​​​മാ​​​ണ്.​ ​എ​ത്ര​​​യ​​​ധി​കം​ ​ദാ​നം​ ​ചെ​യ്യു​​​ന്ന​​​യാ​​​ളി​നും​ ​എ​ത്ര​ ​ന​ല്ല​​​ ​കാ​​​ര്യ​​​ങ്ങ​ൾ​ ​ചെ​യ്യു​​​ന്ന​​​യാ​​​ളി​നും​ ​വ​രെ​ ​​​ഇ​ന്നു​ ​ശ​ത്രു​​​ക്ക​​​ളു​​​ണ്ട്.​ ​ഈ​ ​ശ​ത്രു​ത്വം​ ​എ​വി​ടെ​ ​നി​ന്നും​ ​വ​രു​​​ന്ന​​​താ​ണ് ​?​ ​വി​ദ്യാ​​​ഭ്യാ​​​സ​​​മി​​​ല്ലാ​​​യ്മ​​​യി​ൽ​ ​നി​ന്നോ​ ​ധ​ന​​​സ്ഥി​​​തി​​​യി​​​ല്ലാ​​​യ്മ​​​യി​ൽ​ ​നി​ന്നോ​ ​സാ​മൂ​​​ഹ്യ​​​മാ​യ​ ​പി​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യി​ൽ​ ​നി​ന്നോ​ ​രാ​ഷ്ട്രീ​യ​ ​പ്ര​ത്യ​​​യ​​​ശാ​സ്ത്ര​ ​വി​ശ്വാ​​​സ​​​ങ്ങ​​​ളി​ൽ​ ​നി​ന്നോ​ ​ഒ​ന്നും​ ​വ​രു​ന്ന​ത​ല്ല​ ​ഇ​ത്.​ ​ഒ​രു​പ​ക്ഷേ​ ​ഇ​തു​​​കൊ​​​ണ്ടൊ​​​ക്കെ​​​യാ​ണു​ ​ഒ​രാ​ൾ​ക്ക് ​മ​റ്റൊ​​​രാ​ളോ​ടു​ ​ശ​ത്രു​​​ത​​​യു​​​ണ്ടാ​​​കു​​​ന്ന​​​തെ​ന്ന​ ​തോ​ന്ന​ൽ​ ​പ​ല​ർ​ക്കു​​​മു​​​ണ്ടാ​​​കാ​​​മെ​​​ങ്കി​ലും​ ​വാ​സ്ത​വം​ ​അ​ത​​​ല്ല.​ ​സ​മ​​​ഭാ​​​വ​​​ന​​​യി​ല്ലാ​യ്മ​​​യി​ൽ​ ​നി​ന്നും​ ​സ​മ​​​ബു​ദ്ധി​​​യി​​​ല്ലാ​​​യ്മ​​​യി​ൽ​ ​നി​ന്നു​​​മാ​ണ് ​വി​ദ്വേ​​​ഷ​​​ത്തി​​​ന്റെ​യും​ ​വി​യോ​​​ജി​​​പ്പി​​​ന്റെ​​​യു​മൊ​ക്കെ​ ​ഏ​തൊ​രു​ ​മു​ള​​​യും​ ​പൊ​ട്ടി​​​വ​​​ള​​​രു​​​ന്ന​​​ത്.


വി​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​ടെ​ ​എ​ണ്ണ​വും​ ​അ​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രു​ടെ​ ​വ​ർ​ദ്ധ​​​ന​വും​ ​സാ​ക്ഷ​​​ര​​​ത​​​യു​ടെ​ ​പെ​രു​​​പ്പ​വും​ ​സാ​മൂ​ഹ്യ​നീ​തി​ ​ബോ​ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു​ള്ള​ ​ബോ​ധ​​​വ​ത്‌​ക​ര​​​ണ​​​വു​​​മെ​ല്ലാം​ ​ഇ​ക്കാ​​​ല​ത്ത് ​വ​ള​​​രെ​​​യ​​​ധി​കം​ ​കൂ​ടി​ ​വ​ന്നി​ട്ടു​ണ്ടെ​​​ങ്കി​ലും​ ​മ​നു​​​ഷ്യ​ർ​ ​ത​മ്മി​​​ലു​ള്ള​ ​ശ​ത്രു​​​ത​​​ക​​​ളി​ൽ​ ​യാ​തൊ​രു​ ​കു​റ​വും​ ​വ​ന്നു​ ​കാ​ണു​​​ന്നി​​​ല്ല.​ ​നാ​ലു​​​പേ​ർ​ ​കൂ​ടു​​​ന്നി​​​ട​ത്ത് ​മൂ​ന്നു​​​പേ​രും​ ​വി​യോ​​​ജി​​​ക്കു​ന്ന​ ​കാ​ഴ്ച​ ​ഈ​ ​പ്ര​കൃ​​​തി​​​യി​ൽ​ ​മ​നു​​​ഷ്യ​ർ​ക്കി​​​ട​​​യി​ൽ​ ​മാ​ത്രം​ ​കാ​ണു​ന്ന​ ​ഒ​രു​ ​സ​വി​​​ശേ​​​ഷ​​​ത​​​യാ​യി​ ​മാ​റി​​​യി​​​രി​​​ക്കു​​​ന്നു.


ശ​ത്രു​ത​ ​ലോ​ക​​​രാ​​​ജ്യ​​​ങ്ങ​ളെ​ ​ത​മ്മി​ൽ​ ​അ​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​നും​ ​സ​മൂ​​​ഹ​ത്തെ​ ​ഭി​ന്നി​​​പ്പി​​​ക്കു​​​ന്ന​​​തി​നും​ ​സ​മു​​​ദാ​​​യ​​​ങ്ങ​ളെ​ ​ത​മ്മി​ൽ​ ​ഏ​റ്റു​​​മു​​​ട്ടി​​​ക്കു​​​ന്ന​​​തി​നും​ ​കാ​ര​​​ണ​​​മാ​യി​ത്തീ​രു​​​ന്ന​​​തു​​​പോ​​​ലെ​​​ത​ന്നെ​ ​കു​ടും​​​ബ​​​ങ്ങ​​​ളെ​യും​ ​താ​റു​​​മാ​​​റാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​ ​ചി​ല​ ​ശ​ത്രു​​​ത​​​ക​ൾ​ ​ഒ​റ്റ​​​വാ​​​ക്കി​ൽ​ ​പ​റ​ഞ്ഞു​ ​തീ​ർ​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ​​​വെ​​​ങ്കി​ലും​ ​അ​തു​ ​വേ​ണ്ടും​​​വ​ണ്ണം​ ​പ​റ​​​യാ​നും​ ​കൊ​ള്ളാ​നും​ ​അം​ഗീ​​​ക​​​രി​​​ക്കാ​നും​ ​ആ​കാ​​​ത്ത​​​വി​ധം​ ​മ​നു​​​ഷ്യ​ർ​ ​പ​ര​​​സ്പ​രം​ ​അ​ക​​​ലു​​​ക​​​യാ​​​ണ്.​ ​താ​ത്‌​കാ​​​ലി​​​ക​​​മാ​​​യു​​​ണ്ടാ​​​കാ​വു​ന്ന​ ​ചി​ല​ ​അ​ല്പ​​​ലാ​​​ഭ​​​ത്തി​നു​ ​വേ​ണ്ടി​യോ​ ​സു​ഖ​ല​ബ്ധി​ക്കു​വേ​​​ണ്ടി​യോ​ ​പോ​ര​​​ടി​​​ക്കു​​​ന്ന​​​വ​ർ​ക്ക് ​ജീ​വി​​​ത​​​ത്തി​ൽ​ ​ഉ​ണ്ടാ​​​യേ​​​ക്കാ​​​വു​ന്ന​ ​വ​ലി​യ​ ​നേ​ട്ട​​​ങ്ങ​ൾ​ ​ഇ​തു​​​മൂ​ലം​ ​ന​ഷ്ട​​​പ്പെ​​​ട്ടു​​​പോ​​​കും.​ ​എ​ത്ര​ ​ന​ഷ്ടം​ ​വ​ന്നാ​ലും​ ​ശ​ത്രു​ത​ ​കൈ​വി​ടാ​ത്ത​​​വ​​​രെ​​​ത്ര​യോ​ ​ന​മു​ക്ക് ​ചു​റ്റി​​​ലു​​​മു​​​ണ്ടെ​​​ന്ന​ത് ​വേ​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യൊ​രു​ ​യാ​ഥാ​ർ​ത്ഥ്യ​​​മാ​​​ണ്. ശ​ത്രു​​​ത​​​ ​കൊ​ണ്ട് ​ചെ​റി​യ​ ​നേ​ട്ട​​​ങ്ങ​ൾ​ ​ഉ​ണ്ടാ​​​ക്കി​​​യ​​​വ​​​രു​ടെ​ ​ജീ​വി​​​ത​​​ത്തി​ൽ​ ​അ​തു​​​മൂ​ലം​ ​ഉ​ണ്ടാ​​​യി​​​ട്ടു​ള്ള​ ​വ​ലി​യ​ ​കോ​ട്ട​​​ങ്ങ​​​ളെ​​​ത്ര​​​യെ​ന്ന് ​നാം​ ​ഒ​രു​ ​മാ​ത്ര​​​യെ​​​ങ്കി​ലും​ ​ഏ​ക​​​നാ​​​യി​​​രു​ന്നു​ ​ചി​ന്തി​​​ക്കു​​​ന്ന​​​താ​​​യാ​ൽ​ ​ഒ​രു​ ​വ​സ്തു​ത​ ​വ്യ​ക്ത​​​മാ​യി​ ​ബോ​ധ്യ​​​പ്പെ​​​ടും.​ ​അ​താ​​​യ​ത് ​ശ​ത്രു​​​ത​​​ ​കൊ​ണ്ട് ​അ​ന്തി​​​മ​​​മാ​യി​ ​ന​ഷ്ടം​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​​​വു​​​ക​​​യു​ള്ളൂ​ ​എ​ന്ന​ ​സ​ത്യം ഓ​രോ​ ​നി​ഴ​​​ലു​​​ക​ളും​ ​വെ​ളി​​​ച്ച​​​ത്തി​നു​ ​മ​റ​​​യാ​​​കു​​​ന്ന​​​തു​​​പോ​ലെ​ ​ഓ​രോ​ ​ശ​ത്രു​​​ത​യും​ ​ന​മ്മു​ടെ​ ​ജീ​വി​​​ത​​​ത്തി​ന്റെ​ ​സൗ​കു​​​മാ​​​ര്യ​​​ത​​​യെ​ ​കു​റ​​​യ്ക്കു​​​ക​​​യാ​ണ് ​ചെ​യ്യു​​​ന്ന​​​ത്.​ ​എ​ന്നി​ട്ടും​ ​ന​മ്മ​ൾ​ ​ജീ​വി​​​ത​ത്തെ​ ​പ്ര​കാ​​​ശി​​​പ്പി​ക്കു​ന്ന​ ​സ്‌​നേ​ഹ​​​ത്തി​ന്റെ​ ​തി​രി​​​ക​ൾ​ ​കൊ​ളു​​​ത്താ​ൻ​ ​വൈ​മ​​​ന​സ്യം​ ​കാ​ണി​​​ക്കു​​​ക​​​യാ​​​ണ്.​ ​ആ​ത്മ​​​വി​​​ശ്വാ​സം​ ​പ​ക​​​രു​വാ​നും​ ​പ​ക​ർ​ത്തു​​​വാ​​​നും​ ​വാ​ക്കു​​​ക​ൾ​ ​കൊ​ണ്ട് ​ക​ഴി​​​യു​​​മെ​​​ന്നി​​​രി​ക്കെ​ ​അ​തി​​​നു​​​മു​​​തി​​​രാ​തെ​ ​വാ​ക്കു​​​ക​ളാ​ൽ​ ​പ്ര​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​ൻ​ ​എ​ത്ര​ ​ഉ​ന്ന​ത​​​സ്ഥാ​​​നീ​​​യ​​​നാ​​​യാ​ലും​ ​ആ​ത്മീ​​​യ​​​ദ​രി​​​ദ്ര​​​നാ​​​ണ്.


ശ​ത്രു​​​ത​​​ ​കൊ​ണ്ട് ​യാ​തൊ​ന്നും​ ​ക​യ്യ​​​ട​​​ക്കാ​​​നാ​​​വു​​​ക​​​യി​ല്ലെ​ന്നു​ ​ച​രി​ത്രം​ ​ന​മ്മെ​ ​നി​ര​​​ന്ത​രം​ ​ഓ​ർ​മ്മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​ ​ശ​ത്രു​ത​ ​മ​ന​സി​ന്റെ​ ​മൃ​ദു​​​ല​​​ഭാ​​​വ​​​ങ്ങ​ളെ​ ​കാ​ട്ടു​തീ​ ​ക​രി​​​യി​​​ല​​​യെ​യെ​​​ന്ന​​​പോ​ലെ​ ​ക​ത്തി​​​ച്ചു​​​ക​​​ള​​​യു​​​ക​യും​ ​ചെ​യ്യും.​ ​മ​ന​​​സി​ൽ​ ​ശ​ത്രു​​​ത​​​യു​​​ള്ള​​​വ​ന് ​ഒ​രി​​​ക്ക​ലും​ ​ആ​ത്മീ​​​യ​​​മാ​യ​ ​ഉ​ണ​ർ​വ് ​ഉ​ണ്ടാ​​​വു​​​ക​​​യി​​​ല്ലെ​​​ന്ന​​​താ​ണ് ​നേ​ര്.​ ​അ​തു​​​ണ്ടാ​​​കാ​​​ത്തി​​​ട​​​ത്തോ​ളം​ ​ഒ​രു​​​വ​ന് ​ഒ​രി​​​ക്ക​ലും​ ​ശ്രേ​ഷ്ഠ​​​മാ​​​യൊ​രു​ ​ജീ​വി​​​ത​വും​ ​ഉ​ണ്ടാ​​​വു​​​ക​​​യി​​​ല്ല.​ ​ന​മ്മു​ടെ​ ​ഇ​തി​​​ഹാ​​​സ​​​ങ്ങ​​​ളി​ലും​ ​പു​രാ​​​ണ​​​ങ്ങ​​​ളി​ലും​ ​ച​രി​​​ത്ര​​​ത്തി​ലും​ ​ഇ​തി​​​നു​ ​​​വേ​​​ണ്ട​ത്ര​ ​ദൃ​ഷ്ടാ​​​ന്ത​​​ങ്ങ​​​ളു​​​ണ്ട്.


അ​തു​​​കൊ​ണ്ട് ​സ്‌​നേ​ഹ​​​ത്തി​ന്റെ​ ​ക​തി​​​രു​​​ക​ൾ​ ​മു​ള​​​പ്പി​​​ക്കാ​​​നു​ള്ള​ ​മ​ന​​​പ്പാ​കം​ ​ന​മു​​​ക്കു​​​ണ്ടാ​​​ക​​​ണം.​ ​സ്‌​നേ​ഹ​​​ത്തി​ന്റെ​ ​ന​ന​​​വി​ൽ​ ​ന​ന​​​യാ​​​ത്ത​തും​ ​നി​ന​​​വി​ൽ​ ​നി​ന​​​യാ​​​ത്ത​​​തു​​​മാ​യി​ ​ഈ​ ​ലോ​ക​ത്ത് ​യാ​തൊ​​​ന്നു​​​മി​​​ല്ല.​ ​ഈ​ ​സ്‌​നേ​ഹ​​​ത്തി​ന്റെ​ ​നേ​ർ​ത്ത​ ​ച​ര​​​ടി​​​ലാ​ണു​ ​ഓ​രോ​ ​കു​ടും​​​ബ​വും​ ​കോ​ർ​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത്.​ ​അ​തി​​​ല്ലാ​​​ത്തി​​​ട​ത്ത് ​വാ​ക്ക് ​വി​ഷ​​​മാ​യും​ ​വി​ഷ​​​യ​​​മാ​യും​ ​അ​തു​​​ള്ളി​​​ട​ത്ത് ​വാ​ക്ക് ​വി​ഷു​വാ​യും​ ​(​സ​​​മ​​​ത്വം​)​ ​വി​ഷ​യി​യാ​യും​ ​(​മു​​​മു​​​ക്ഷു​)​ ​അ​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​കും.​ ​ഈ​ ​തി​രി​​​ച്ച​​​റി​​​വി​​​ലേ​​​ക്കു​​​യ​ർ​ത്തി​യ​ ​ഒ​രു​ ​പി​താ​​​വി​ന്റെ​ ​അ​നു​​​ഭ​വം​ ​പ​റ​​​യാം.


വി​ദ്യാ​​​ല​​​യ​​​ങ്ങ​​​ളൊ​ന്നും​ ​വ​ന്നെ​​​ത്താ​ത്ത​ ​ഒ​രു​ ​ഉ​ൾ​നാ​​​ട​ൻ​ ​ഗ്രാ​മം.​ ​അ​വി​ടെ​ ​കൃ​ഷി​​​പ്പ​​​ണി​​​കൊ​ണ്ട് ​മാ​ത്രം​ ​ഉ​പ​​​ജീ​​​വ​നം​ ​ന​ട​​​ത്തി​​​വ​ന്നി​​​രു​ന്ന​ ​ഒ​രു​ ​സാ​ധു​​​ ​ക​ർ​ഷ​​​ക​​​നാ​​​യി​​​രു​ന്നു​ ​ഉ​ത്ത​​​മ​ൻ.​ ​അ​യാ​ൾ​ക്ക് ​എ​ഴു​​​താ​നും​ ​വാ​യി​​​ക്കാ​നും​ ​അ​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.​ ​സൂ​ര്യോ​ദ​​​യ​​​ത്തി​​​നു​​​മു​ൻ​പു​​​ത​ന്നെ​ ​വ​യ​​​ലി​​​ലി​​​റ​ങ്ങി​ ​പ​ണി​​​യെ​​​ടു​​​ത്തു​​​ ​തു​​​ട​​​ങ്ങു​ന്ന​ ​ഉ​ത്ത​​​മ​ന് ​ഒ​രു​ ​മ​ക​​​നേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.​ ​അ​വ​​​നാ​ണു​ ​ദി​വ​​​സ​വും​ ​അ​യാ​ൾ​ക്ക് ​കൃ​ഷി​​​യി​​​ട​​​ത്ത് ​ആ​ഹാ​രം​ ​കൊ​ണ്ടു​ ​കൊ​ടു​​​ത്തി​​​രു​​​ന്ന​​​ത്.​ ​ഒ​രു​ ​ദി​വ​സം​ ​നേ​ര​​​മേ​റെ​യാ​​​യി​ട്ടും​ ​ആ​ഹാ​​​ര​​​മെ​​​ത്തി​​​യി​ല്ല.​ ​അ​ന്ന​​​തി​നു​ ​അ​യാ​ൾ​ ​മ​ക​നെ​ ​ക​ണ​​​ക്ക​റ്റ് ​ശ​കാ​​​രി​​​ച്ചു.​ ​പി​റ്റേ​ന്നു​ ​നേ​രം​ ​വെ​ളു​​​ത്ത​​​പ്പോ​ൾ​ ​വെ​ള്ള​​​മെ​​​ടു​​​ക്കാ​ൻ​ ​അ​യാ​ൾ​ ​മ​ക​നെ​ ​വി​ളി​​​ച്ചു.​ ​അ​വ​ൻ​ ​വി​ളി​​​ ​കേ​​​ട്ടി​​​ല്ല.​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​അ​യാ​ൾ​ ​ഒ​ച്ച​​​കൂ​ട്ടി​ ​മ​ക​നെ​ ​വി​ളി​​​ച്ചെ​​​ങ്കി​ലും​ ​അ​തി​​​നൊ​ന്നും​ ​മ​റു​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.​ ​ഒ​ടു​​​വി​ൽ​ ​ത​ന്റെ​ ​ശ​കാ​​​ര​​​ത്തി​ൽ​ ​മ​നം​​​ ​നൊ​​​ന്തി​ട്ടു​ ​അ​വ​ൻ​ ​വീ​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​​​പ്പോ​​​യ​​​താ​യി​ ​അ​യാ​ൾ​ ​മ​ന​​​സി​​​ലാ​​​ക്കി.​ ​ഉ​ത്ത​​​മ​നു​ ​അ​തു​ ​സ​ഹി​​​ച്ചി​​​ല്ല.​ ​ആ​ഴ്ച​​​യൊ​​​ന്നു​​​ ​ക​​​ഴി​​​ഞ്ഞു.​ ​അ​യാ​ൾ​ ​നി​ല​​​വി​​​ളി​​​ക്കു​​​ക​യും​ ​ബ​ഹ​ളം​ ​വെ​യ്ക്കു​​​ക​​​യു​​​മൊ​ക്കെ​ ​ചെ​യ്തു.​ ​വി​വ​​​ര​​​മ​​​റി​ഞ്ഞ​ ​അ​യ​ൽ​പ്പ​​​ക്ക​ത്തെ​ ​ഒ​രു​​​വ​ൻ​ ​ഒ​രു​ ​ബു​ദ്ധി​ ​ഉ​പ​​​ദേ​​​ശി​​​ച്ചു.​ ​ന​മു​ക്ക് ​ഒ​രു​ ​ബോ​ർ​ഡ് ​എ​ഴു​തി​ ​ച​ന്ത​​​യി​ൽ​ ​വ​യ്ക്കാം.​ ​ഉ​ത്ത​​​മ​നും​ ​അ​തു​ ​സ​മ്മ​​​ത​​​മാ​​​യി.​ ​അ​ങ്ങ​നെ​ ​അ​വ​ൻ​ ​ഒ​രു​ ​പ​ല​​​ക​​​യി​ൽ​ ​ഉ​ത്ത​​​മ​ൻ​ ​പ​റ​​​ഞ്ഞ​​​തു​​​പോ​ലെ​ ​ക​രി​ ​കൊ​ണ്ട് ​ഇ​പ്ര​​​കാ​രം​ ​എ​ഴു​​​തി​ ​ച​ന്ത​​​യി​ൽ​ ​കൊ​ണ്ടു​​​പോ​യി​ ​വ​ച്ചു. '​മ​ക​നെ​ ​നി​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​​​യു​​​മെ​​​ല്ലാ​​​മാ​യ​ ​എ​നി​ക്ക് ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​നി​ന്നെ​​​ക്കൂ​​​ടാ​തെ​ ​ജീ​വി​​​ക്കാ​​​നാ​വി​​​ല്ല.​ ​നാ​ളെ​ ​ഞാ​ൻ​ ​ചോ​ള​​​ക്കെ​ട്ടു​മാ​യി​ ​ഈ​ ​ച​ന്ത​​​യി​ലെ​ ​മ​ര​​​ച്ചു​​​വ​​​ട്ടി​ൽ​ ​വ​രു​​​മ്പോ​ൾ​ ​നീ​ ​ഇ​വി​​​ടെ​​​യു​​​ണ്ടാ​​​വ​​​ണം.​ ​അ​ല്ലെ​​​ങ്കി​ൽ​ ​ഞാ​ൻ​ ​വ​യ​​​ലി​ൽ​ ​കി​ട​​​ന്നു​​​ ​മ​​​രി​​​ക്കും." അ​ടു​​​ത്ത​ ​​​ദി​​​വ​സം​ ​രാ​വി​ലെ​ ​ത​ന്നെ​ ​ഉ​ത്ത​​​മ​ൻ​ ​വി​ല്ക്കാ​​​നു​ള്ള​ ​ചോ​ള​വും​ ​ചു​മ​ന്നു​ ​ച​ന്ത​​​യി​​​ലെ​​​ ​മ​ര​​​ച്ചു​​​വ​​​ട്ടി​ലെ​ത്തി.​ ​അ​പ്പോ​ൾ​ ​നാ​ല​​​ഞ്ചു​​​ ​കു​​​ട്ടി​​​ക​ൾ​ ​ആ​രെ​യോ​ ​പ്ര​തീ​​​ക്ഷി​​​ച്ചു​​​കൊ​ണ്ട് ​അ​വി​​​ടെ​ ​​​നി​​​ല്ക്കു​​​ന്ന​തു​ ​ക​ണ്ടു.​ ​അ​വ​​​രെ​ല്ലാം​ ​അ​മ്മ​ ​ന​ഷ്ട​​​പ്പെ​​​ട്ട​​​വ​രും​ ​അ​ച്ഛ​ന്റെ​ ​ശ​കാ​​​ര​​​ത്താ​ൽ​ ​വീ​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​​​പ്പോ​​​യ​​​വ​​​രു​​​മാ​​​യി​​​രു​​​ന്നു.​ ​അ​വ​​​രു​ടെ​ ​ക്ഷീ​ണി​​​ച്ച​ ​മു​ഖ​വും​ ​സ്‌​നേ​ഹ​​​ത്തി​​​നാ​​​യു​ള്ള​ ​വി​ശ​പ്പും​ ​ക​ണ്ട​ ​ഉ​ത്ത​​​മ​ൻ​ ​മ​ക​ൻ​ ​വ​രാ​​​ത്ത​​​തി​ൽ​ ​നി​രാ​​​ശ​​​നാ​​​യെ​​​ങ്കി​ലും​ ​ആ​ ​കു​ട്ടി​​​ക​​​ളെ​യും​ ​കൂ​ട്ടി​​​ ​ത​ന്റെ​ ​വീ​ട്ടി​​​ലെ​​​ത്തി.​ ​അ​പ്പോ​ൾ​ ​അ​വി​ടെ​ ​ഉ​ത്ത​​​മ​ന്റെ​ ​മ​ക​ൻ​ ​അ​ടു​​​ക്ക​​​ള​​​യി​​​ലി​​​രു​ന്നു​ ​അ​ന്ന​​​ത്തേ​​​ക്കു​ള്ള​ ​ആ​ഹാ​രം​ ​ഉ​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​അ​വ​​​നോ​​​ടു​ള്ള​ ​ഉ​ത്ത​​​മ​ന്റെ​ ​സ്‌​നേ​ഹം​ ​അ​ണ​​​പൊ​​​ട്ടി​​​യൊ​​​ഴു​​​കി.​ ​ആ​ ​സ്‌​നേ​ഹ​​​പ്ര​​​വാ​​​ഹ​​​ത്താ​ൽ​ ​അ​വ​​​രെ​ല്ലാം​ ​ഒ​ന്നാ​​​യി​ .​ ​പി​ന്നീ​ട് ​ഒ​രു​ ​കു​ടും​​​ബ​​​മാ​യി​ ​ക​ഴി​​​ഞ്ഞ​ ​അ​വ​ർ​ ​കൃ​ഷി​​​യി​​​ലൂ​ടെ​ ​വ​ലി​യ​ ​ധ​നി​​​ക​​​രാ​​​യി​​​ത്തീ​​​രു​​​ക​യും​ ​ചെ​യ്തു.


ഇ​ങ്ങ​​​നെ​​​യു​ള്ള​ ​ഉ​ത്ത​​​മ​​​ന്മാ​​​രാ​യി​ ​ന​മ്മ​ൾ​ ​മാ​റ​​​ണം.​ ​അ​ങ്ങ​​​നെ​​​യാ​​​യാ​ൽ​ ​ന​മ്മു​ടെ​ ​കു​ടും​​​ബ​​​ത്തി​ലും​ ​സ​മൂ​​​ഹ​​​ത്തി​ലും​ ​ലോ​ക​ത്തും​ ​വൈ​രം​ ​വ​ള​​​രു​​​ക​​​യി​​​ല്ല.​ ​അ​തി​നു​ ​എ​ല്ലാ​ ​പ്രാ​ണി​​​ക​​​ളി​​​ലു​​​മു​ള്ള​ ​സ്‌​നേ​ഹം,​ ​ദ​യ,​ ​സ​മ​​​ഭാ​​​വ​ന​ ​ഇ​വ​ ​എ​ല്ലാ​ ​മ​നു​​​ഷ്യ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​ലും​ ​പ്ര​കാ​​​ശി​​​ച്ചാ​ൽ​ ​മ​തി.​ ​ഗു​രു​​​ദേ​വ​ ​തൃ​പ്പാ​​​ദ​​​ങ്ങ​​​ളു​ടെ​ ​ജീ​വി​തം​ ​ഈ​ ​പ​രി​​​പൂ​ർ​ണ​ത​​​യു​ടെ​ ​പ്ര​കാ​​​ശ​വും​ ​പ്ര​കാ​​​ശ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GURUPRAKASHAM, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY