Kerala Kaumudi Online
Monday, 27 May 2019 5.02 PM IST

പള്ളി തര്‍ക്ക കേസുകളില്‍ യാക്കോബായ സഭയ്ക്ക് തിരിച്ചടി

news

1. പള്ളി തര്‍ക്ക കേസുകളില്‍ യാക്കോബായ സഭയ്ക്ക് തിരിച്ചടി. ആരാധനാ അവകാശം ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രം എന്ന് ഹൈക്കോടതി. പള്ളി സെമിത്തരി ഇരുവിഭാഗത്തിനും ഉപയോഗിക്കുന്നതില്‍ തടസമില്ല. ഹൈക്കോടതി ഉത്തരവ് പിറവം കട്ടച്ചിറ പള്ളി തര്‍ക്ക കേസുകളില്‍. ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ പൊലീസിന് ഇടപെടാം. എന്നാല്‍ പള്ളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രത്യക ഉത്തരവില്ല. ഹൈക്കോടതിയുടേയും സുപ്രീകോടതിയുടേയും മുന്‍ ഉത്തരവുകള്‍ കേസില്‍ ബാധകം എന്നും ഹൈക്കോടതി2. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണ ആയുധം ആക്കരുതെന്ന നിര്‍ദ്ദശത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കം. ഓഫീസിലേക്ക് എത്തിയ നേതാക്കളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശകാരിക്കുക ആയിരുന്നു. തുടര്‍ന്ന് ടിക്കാറാം മീണയോട് തട്ടിക്കയറി ബി.ജെ.പി നേതാക്കള്‍. പ്രകോപനം, ചര്‍ച്ചയ്ക്ക് നിശ്ചയിച്ച സ്ഥല സൗകര്യം പരാമര്‍ശിച്ച്

3. കമ്മിഷന്റെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചയില്‍ രാഷിട്രീയ പാര്‍ട്ടികള്‍. സി.പി.എം കമ്മിഷന്‍ നിലപാടിനെ അനൂകൂലിക്കുമ്പോള്‍, കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍ത്തും രംഗത്ത്. ശബരിമലയിലെ സുപ്രിംകോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധം ആക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് ആയിന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നത്.

4. കോട്ടയം സീറ്റിനെ ചോല്ലി കേരള കോണ്‍സില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു. പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ ജോസഫുമായി ചര്‍ച്ച നടത്തുന്നത്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍

5. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറണം എന്ന ആവശ്യവും ജോസഫ് വിഭാഗം നേതാക്കള്‍ ഉന്നയിച്ചു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന്ും ജോസഫ്. ജോസഫിന്റെ നിര്‍ദ്ദേശം മാണിയെ അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ പി.ജെ ജോസഫ് ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.എം മാണിയെ കൂടി വിശ്വാസ്യത്തില്‍ എടുത്ത് കൊണ്ടുള്ള അനുനയ ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്.

6. സീറ്റ് തര്‍ക്കത്തില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ എത്തിനില്‍ക്കെ, മുന്‍നിലപാടില്‍ മാറ്റമില്ലാതെ മാണി വിഭാഗം. കോട്ടയത്തെ സ്ഥാനാത്ഥിയെ പിന്‍വലിക്കില്ലെന്ന് ജോസ്.കെ.മാണി. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥി ആക്കിയത്, ജനാധിപത്യ രീതിയില്‍. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ഉണ്ടായത് ശക്തമായ ജോസഫ് വിരുദ്ധ വികാരം. സീറ്റിനെ ചൊല്ലി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സ്വാഭാവികമെന്നും ജോസ് കെ മാണി

7. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി അംഗങ്ങള്‍ മത്സരിക്കരുത് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മത്സരിക്കുന്നവര്‍ പദവി രാജി വെയ്ക്കണം. തുഷാറിനായി പ്രചരണത്തിന് ഇറങ്ങില്ല. തൃശൂരില്‍ എന്‍.ഡി.എയ്ക്ക് വിജയ സാധ്യതകള്‍ ഇല്ലെന്നും വെള്ളാപ്പള്ളി

8. ആലപ്പുഴയില്‍ എം.എ ആരിഫിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍. അടൂര്‍ പ്രകാശ് ആലപ്പുഴയില്‍ മത്സരിക്കുന്നത് ആത്മഹത്യപരം. ആലപ്പുഴയില്‍ എം.എ ആരിഫിന് പെട്ടി എണ്ണേണ്ട ആവശ്യമില്ല. എം.എ ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും എന്നും വെള്ളാപ്പള്ളിയുടെ പരിഹാസം. ശശി തരൂരിനും വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ശശി തരൂരിന് മൈനസ് പോയിന്റ് ഉണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല.

9. കുമ്മനം രാജശേഖരന്‍ സാധാരണക്കാര്‍ക്ക് സ്വീകര്യനായ നേതാവ് എന്നും വെള്ളാപ്പള്ളിയുടെ പ്രതികരണം. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദേശീയ നേതൃത്വം സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ

10. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിന്നും വീണ്ടും തിരിച്ചടി. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച കരാര്‍ പാര്‍ലമന്റ് തള്ളിയതിനെ തുടര്‍ന്ന് ആണ് മാറ്റങ്ങള്‍ വരുത്തിയ കരാര്‍ വീണ്ടും അവതരിപ്പിച്ചത്. 242 അംഗങ്ങള്‍ കരാറിന് പിന്തുണ നല്‍കിയപ്പോള്‍, എതിര്‍പ്പ് അറിയിച്ചത് 392 പേര്‍

11. ഇതോടെ ഉടമ്പടികളില്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുകയോ, പിന്മാറ്റത്തിനുള്ള തീയതി നീട്ടിവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യത്തില്‍ ആണ് ബ്രിട്ടണ്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും നാളെയുമായി പാര്‍ലമെന്റില്‍ നടക്കും. നിലവില്‍ ഈ മാസം29 നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. അതേസമയം ജനുവരിയില്‍ തള്ളിയ അതേ കരാറാണ് വീണ്ടും സഭയില്‍ വച്ചതെന്നും, രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറിമി കോര്‍ബിന്‍ ആവശ്യപ്പെട്ടു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, CHURCH ACT, KERALA HIGH COURT
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY