Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

റോ​സാ​പ്പൂ​വ് ​ച​പ്പാ​ത്തി​യും ക​ളി​മ​ൺ​ ​ചി​ക്ക​നും​ ​റെ​ഡി

foods-corner

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ല്ല​ ​ചൂ​ട് ​റോ​‌​‌​സാ​പ്പൂ​വ് ​ച​പ്പാ​ത്തി,​ ​കാ​ര​റ്റ് ​ച​പ്പാ​ത്തി,​ ​താ​മ​ര​പ്പൂ​വ് ​അ​ല്ലെ​ങ്കി​ൽ​ ​താ​മ​ര​യി​ല​ ​ച​പ്പാ​ത്തി​ ​അ​ങ്ങ​നെ​ ​നൂ​റോ​ളം​ ​വെ​റൈ​റ്റി​ ​ച​പ്പാ​ത്തി​ക​ൾ​ക്കൊ​പ്പം​ ​നാ​ട​ൻ​ ​മ​സാ​ല​ക്കൂ​ട്ട് ​ചേ​ർ​ത്ത് ​ക​ളി​മ​ണ്ണി​ൽ​ ​ചു​ട്ട​ ​ചി​ക്ക​ൻ,​ ​ച​പ്പാ​ത്തി​ ​പാ​യ​സം,​ ​ച​പ്പാ​ത്തി​ ​ചി​പ്സും​ ​എ​ന്നി​വ​ ​ക​ഴി​ക്ക​ണോ​?​ ​തൈ​ക്കാ​ട് ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​മു​ള്ള​ ​ച​പ്പാ​ത്തി​ ​കാ​സ​യി​ലെ​ത്തി​യാ​ൽ​ ​മ​തി.​ ​വേ​റി​ട്ട​ ​രു​ചി​ക​ൾ​ ​തേ​ടി​യി​റ​ങ്ങു​ന്ന​ ​ഭ​​​ക്ഷ​ണ​ ​പ്രേ​മി​ക​ൾ​ക്ക് ​ഒ​രു​ ​ന​വ്യാ​നു​ഭ​വ​മാ​കും​ ​ഹി​മ​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഷെ​ഫി​ന്റെ​ ​ച​പ്പാ​ത്തി​ ​കാ​സ​യെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.

ഇ​വി​ടെ​യെ​ല്ലാം​ ​വെ​റൈ​റ്റി​
വേ​റൊ​രി​ട​ത്ത് ​നി​ന്നും​ ​കി​ട്ടാ​ത്ത​ ​വ്യ​ത്യ​സ്ത​മാ​യ​ ​വി​ഭ​വ​ങ്ങ​ളാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​രി​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​ത​ന്റെ​ ​ച​പ്പാ​ത്തി​ ​വീ​ട്ടി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ആ​ഹാ​രം​ ​ന​ൽ​കു​ക​യെ​ന്ന​തി​ലു​പ​രി​ ​ആ​രോ​ഗ്യ​മു​ള്ള​ ​ആ​ഹാ​ര​മൊ​രു​ക്കു​ക​യാ​ണ് ​ഹി​മ​യു​ടെ​ ​പോ​ളി​സി.​ ​അ​ത് ​ത​ന്നെ​യാ​ണ് ​ച​പ്പാ​ത്തി​ ​കാ​സ​ ​എ​ന്ന​ ​ടേ​ക്ക് ​എ​വേ​ ​കൗ​ണ്ട​റി​ൽ​ ​ഹി​മ​യെ​ ​എ​ത്തി​ച്ച​ത്.​ ​ച​പ്പാ​ത്തി​യാ​ണ് ​കൗ​ണ്ട​റി​ന്റെ​ ​ഹൈ​ലൈ​റ്റ്.​ ​

നൂ​റോ​ളം​ ​വ്യ​ത്യ​സ്ത​ ​ത​രം​ ​ച​പ്പാ​ത്തി.​ ​തു​മ്പ​ ​ഇ​ല,​​​ ​മു​ക്കു​റ്റി​ ​ഇ​ല,​​​ ​ച​ക്ക​ര​കൊ​ല്ലി,​​​ ​തു​ള​സി,​​​ ​ചീ​ര,​ ​മു​രി​ങ്ങ​യി​ല​​​ ​തു​ട​ങ്ങി​യ​ ​ഔ​ഷ​ധ​ ​ഇ​ല​ക​ൾ​ ​ചേ​ർ​ത്ത​ ​ച​പ്പാ​ത്തി​യി​ൽ​ ​തു​ട​ങ്ങി​ ​റോ​സാ​പ്പൂ​വും​ ​ക​ണി​ക്കൊ​ന്ന​ ​പൂ​വും​ ​താ​മ​ര​പ്പൂ​വു​മ​ട​ക്കം​ ​ഹി​മ​യു​ടെ​ ​ച​പ്പാ​ത്തി​യി​ലെ​ ​രു​ചി​ക്കൂ​ട്ടു​ക​ളാ​ണ്.​ ​കാ​ര​റ്റും​ ​ബീ​റ്റ് ​റൂ​ട്ടും​ ​അ​ട​ക്കം​ ​പ​ച്ച​ക്ക​റി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ച​പ്പാ​ത്തി​ക​ളും​ ​ഇ​വി​ടെ​ ​ത​യ്യാ​റാ​ണ്.​ ​വീ​ട്ടി​ൽ​ ​ത​ന്നെ​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​ ​പൊ​ടി​ച്ചു​ണ്ടാ​ക്കു​ന്ന​ ​ഗോ​ത​മ്പാ​ണ് ​ച​പ്പാ​ത്തി​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​എ​ണ്ണ​ ​അ​ല്പം​ ​പോ​ലും​ ​ചേ​ർ​ക്കാ​റി​ല്ല.​ ​ച​പ്പാ​ത്തി​ ​പാ​യ​സ​ത്തി​നും​ ​ക​ളി​മ​ണ്ണി​ൽ​ ​ചു​ട്ടെ​ടു​ത്ത​ ​കോ​ഴി​ക്കും​ ​ആ​സ്വാ​ദ​ക​രേ​റെ​യാ​ണ്.​ ​സാ​ധാ​ ​ച​പ്പാ​ത്തി​ക്ക് 5​ ​രൂ​പ​യും​ ​വെ​റൈ​റ്റി​ ​ച​പ്പാ​ത്തി​ക​ൾ​ക്ക് 7​ ​രൂ​പ​യു​മാ​ണ് ​വി​ല.​ ​വൈ​കി​ട്ട് 5​ ​മു​ത​ൽ​ ​രാ​ത്രി​ 10​ ​വ​രെ​ ​കി​ട്ടു​ന്ന​ ​ച​പ്പാ​ത്തി​യും​ ​ക​ളി​മ​ൺ​ ​ചി​ക്ക​നും​ ​ച​പ്പാ​ത്തി​ ​പാ​യ​സ​വും​ ​അ​ട​ങ്ങി​യ​ ​കോ​മ്പോ​ ​ഓ​ഫ​റി​നാ​ണ് ​ഡി​മാ​ൻ​ഡ്.​ ​രാ​വി​ലെ​ ​മു​ത​ൽ​ ​രാ​ത്രി​ 10​ ​വ​രെ​യാ​ണ് ​ക​ട​യു​ടെ​ ​പ്ര​വ​ർ​ത്ത​നം.

ആ​സ്ട്രേ​ലി​യ​ൻ​ ​ഊ​ർ​ജം​
നാ​ണം​കു​ണു​ങ്ങി​യാ​യി​രു​ന്ന​ ​ത​നി​ക്ക് ​ഇ​ത്ത​ര​ത്തി​ൽ​ ​പു​തി​യൊ​രു​ ​സം​രം​ഭം​ ​തു​ട​ങ്ങാ​നു​ള്ള​ ​ഊ​ർ​ജം​ ​ല​ഭി​ച്ച​ത് ​ആ​സ്ട്രേ​ലി​യ​ൻ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നാ​ണെ​ന്ന് ​ഹി​മ​ ​പ​റ​യു​ന്നു.​ ​മു​ട്ട​യ്‌​ക്കാ​ട് ​ര​ത്ന​ഗി​രി​യി​ൽ​ ​മ​ണി​ക​ണ്ഠ​ൻ​ ​നാ​യ​രു​ടെ​യും​ ​ത​ങ്ക​ത്തി​ന്റെ​യും​ ​മ​ക​ളാ​യ​ ​ഹി​മ​യു​ടെ​ ​സ്കൂ​ൾ​ ​കാ​ല​ഘ​ട്ടം​ ​വെ​ങ്ങാ​നൂ​ർ​ ​എ​ച്ച്.​ ​എ​സ്.​എ​സി​ലാ​യി​രു​ന്നു.​ ​ശേ​ഷം​ ​കു​സാ​റ്റി​ൽ​ ​നി​ന്ന് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ശേ​ഷം​ ​ഒ​രു​ ​വ​‍​ർ​ഷം​ ​ത​ല​സ്ഥാ​ന​ത്ത് ​ജോ​ലി​ ​നോ​ക്കി.​

​ക​ല്യാ​ണ​ത്തി​ന് ​ശേ​ഷം​ ​എം.​ബി.​എ​ ​പ​ഠ​ന​ത്തി​നാ​യി​ ​ആ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ​പോ​യി.​ ​ഭ​ർ​ത്താ​വ് ​പ്ര​വീ​ണി​ന്റെ​ ​വി​സ​ ​അ​നു​വ​ദി​ച്ച് ​കി​ട്ടാ​ൻ​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​ത​ട​സ​ങ്ങ​ൾ​ ​നേ​രി​ട്ട​തി​നാ​ൽ​ ​ആ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ​ആ​ദ്യം​ ​വി​മാ​നം​ ​ക​യ​റി​യ​ത് ​ഹി​മ​യാ​യി​രു​ന്നു.​ ​ഭ​ർ​ത്താ​വ് ​എ​ത്തി​യ​ത് ​എ​ട്ട് ​മാ​സ​ത്തി​നു​ശേ​ഷം.​ ​ആ​രെ​യും​ ​അ​റി​യാ​ത്ത​ ​നാ​ട്ടി​ൽ​ ​അ​തു​വ​രെ​യു​ണ്ടാ​യ​ ​തി​ക്താ​നു​ഭ​വ​ങ്ങ​ളാ​ണ് ​ഏ​ത് ​പ​രി​ത​സ്ഥി​തി​യി​ലും​ ​ജീ​വി​ക്കാ​നു​ള്ള​ ​ഊ​ർ​ജം​ ​ത​നി​ക്ക് ​ന​ൽ​കി​യ​തെ​ന്ന് ​ഹി​മ​ ​പ​റ​യു​ന്നു.​ ​എ​ട്ട് ​മാ​സം​ ​മു​മ്പാ​ണ് ​ഭ​ർ​ത്താ​വി​നും​ ​മ​ക​ൻ​ ​പ്ര​ഹ്ലാ​ദി​നു​മൊ​പ്പം​ ​തി​രി​കെ​ ​നാ​ട്ടി​ലെ​ത്തി​യ​ത്.​ ​ശേ​ഷം​ ​തു​ട​ങ്ങി​യ​താ​ണ് ​ച​പ്പാ​ത്തി​ ​കാ​സ.

ത​ന്റെ​ ​ക​ട​യി​ൽ​ ​നി​ന്ന് ​പ്ലാ​സ്റ്റി​ക്കി​നെ​ ​പാ​ടെ​ ​അ​ക​റ്റി​ ​ഹ​രി​ത​ ​ച​ട്ടം​ ​പാ​ലി​ക്കാ​ൻ​ ​വേ​ണ്ടി​ ​വേ​റി​ട്ടൊ​രു​ ​ക​സ്റ്റ​മ​ർ​ ​ലോ​യ​ൽ​റ്റി​ ​കാ​ർ​ഡ് ​സം​വി​ധാ​ന​വും​ ​ഹി​മ​ ​ക​ട​യി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​പാ​ത്ര​വു​മാ​യി​ ​എ​ത്തി​ ​ച​പ്പാ​ത്തി​ ​കാ​സ​യി​ൽ​ ​നി​ന്ന് ​ഭ​ക്ഷ​ണം​ ​വാ​ങ്ങു​ന്ന​വ​ർ​ക്ക് ​ലോ​യ​ൽ​റ്റി​ ​കാ​ർ​ഡ് ​ന​ൽ​കും.​ ​ഇ​ത് ​പ​ത്ത് ​ത​വ​ണ​ ​ആ​വ​ർ​ത്തി​ച്ചാ​ൽ​ ​പ​തി​നൊ​ന്നാം​ ​ത​വ​ണ​ ​എ​ത്തു​മ്പോ​ൾ​ ​അ​ൻ​പ​ത് ​രൂ​പ​ ​കി​ഴി​വ് ​ന​ൽ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS THIRUVANANTHAPURAM, FOOD CORNER
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL