അടൂർ : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചക,വാതക വില വില വർദ്ധധനവിനെതിരെ അടൂർ എ. ഇ. ഒ ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ അഡ്വ .ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പഴകുളം ശിവദാസൻ, കെ.ആർ രവി, ഷാജഹാൻ, ഷൈജു ഇസ്മയിൽ, വത്സമ്മ അനിൽ, വെള്ളൂർ വിക്രമൻ , തോപ്പിൽ ഗോപകുമാർ, പൊടിമോൻ കെ. മാത്യു, തേരകത്ത് മണി, എം ജി .കണ്ണൻ, ഏഴംകുളം അജു, എസ് .ബിനു, കെ.എൻ അച്യുതൻ, ആനന്ദപ്പള്ളി സുരേന്ദ്രൻ, അഡ്വ. ബിജു വർഗീസ് , അഡ്വ .ബിജു ഫിലിപ്പ്, മണ്ണടി പരമേശ്വരൻ, ആർ .ജയപ്രസാദ്, ഷിബു ചിറക്കരോട്, റിനോ പി .രാജൻ, വൈ. രാജൻ, മഞ്ജു വിശ്വനാഥ്,കുഞ്ഞുകുഞ്ഞമ്മ ജോസഫ്, നരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |