വടകര: ഓർക്കാട്ടേരി അങ്ങാടിയിലെ പുറംമോടി ആരും ശ്രദ്ധിക്കാതിരിക്കില്ല. കച്ചവടസ്ഥാപനങ്ങളൊക്കെയും മുഖം മിനുക്കിയിരിക്കുകയാണ്. പക്ഷേ, അങ്ങാടിയുടെ പിന്നാമ്പുറത്താകട്ടെ മാലിന്യക്കൂമ്പാരവും.
കച്ചവടസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഏറ്റെടുക്കാൻ പഞ്ചായത്ത് ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തതാണ് പ്രശ്നം. ചില സ്ഥാപനങ്ങളാണ് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നത്.
സംസ്ഥാനപാത വികസനത്തിനൊപ്പം കെട്ടിടങ്ങളിലുണ്ടായ മാറ്റത്തോടെ ടൗൺ സൗന്ദര്യവത്കരണം ഒരു പരിധി വരെ നടന്നതാണ്. ഇതിനിടയിലാണ് പുതിയ ചില ഇടങ്ങൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം പലയിടത്തായി നിക്ഷേപിക്കപ്പെടുന്നത്. ചിലയിടത്ത് യാത്രാവഴി തന്നെയും മുടക്കിയ സ്ഥിതിയായിട്ടുണ്ട്.
ഓർക്കാട്ടേരി കച്ചേരി മൈതാനിയോടു ചേർന്നുള്ള അടഞ്ഞ സിനിമാ ടാക്കീസ് വളപ്പിലും മാലിന്യകിറ്റുകളുടെ കൂമ്പാരമാണ്. നിറച്ചിരിക്കയാണ്. പുതിയ രോഗങ്ങൾ വിളിച്ചുവരുത്തുന്ന ചെയ്തികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |