കൊൽക്കത്ത: ഐ.എസ്.എൽ ക്ളബ് എഫ്.സി.ഗോവ ഡുറാൻഡ് കപ്പ് സെമി ഫൈനലിലെത്തി.ക്വാർട്ടറിൽ ഡൽഹി എഫ്.സിയെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്കാണ് ഗോവ തകർത്തത്.
മലയാളി താരം നെമിൽ ഗോവയ്ക്കായി സ്കോർചെയ്തു. നെമിലിന് പുറമേ ദേവേന്ദ്ര ധാക്കു മുർഗാവോക്കർ, ബ്രാൻഡൺ ഫെർണാണ്ടസ്, ലിയാൻഡർ കുഞ്ഞ, റൊമാരിയോ ജെസുരാജ് എന്നിവരും ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. നിഖിൽ മാലി ഡൽഹിയുടെ ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയിൽ തന്നെ ഗോവ 3-0 ന് ലീഡെടുത്തു. രണ്ടാം പകുതിയിൽ ഡൽഹി ഒരുഗോള്‍ തിരിച്ചടിച്ചെങ്കിലും രണ്ട് ഗോളുകൾ കൂടി നേടി ഗോവ വിജയമുറപ്പിച്ചു.
സെമിയിൽ ബെംഗളൂരു യുണൈറ്റഡാണ് ഗോവയുടെ എതിരാളികൾ. ക്വാർട്ടറിൽ വാക്കോവർ ലഭിച്ചാണ് ബെംഗളൂരു സെമിയിലേക്ക് യോഗ്യത നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |