ഷാർജ : ക്യാപ്ടന് പ്രായം നാൽപ്പത്.33 വയസിന് മേൽ പ്രായമുള്ളവർ പത്ത്.അതിൽ ആറുപേർക്കും 35 കഴിഞ്ഞു. ഏറ്റവും മൂത്തത് 42 കാരനായ ഇമ്രാൻ താഹിർ.ഈ സീസൺ ഐ.പി.എല്ലിലെ ചെന്നൈ സൂപ്പർകിംഗ്സിന്റെ ഈ പ്രായക്കണക്ക് പക്ഷേ കളിക്കളത്തിൽ നോക്കിയാൽ കാണില്ല. ഡാഡീസ് ആർമി എന്നൊക്കെ കളിയാക്കുന്ന ധോണിയുടെ ടീം ഈ സീസണിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ ഏഴും ജയിച്ചു. വെറ്ററൻസിനെയും യുവതാരങ്ങളെയും സമന്വയിപ്പിക്കാൻ കഴിവുള്ള ധോണിയുടെ ക്യാപ്ടൻസിയാണ് ചെന്നൈയുടെ വിജയരഹസ്യം.
ചെന്നൈ താരങ്ങളും പ്രായവും
ധോണി (ക്യാപ്ടൻ )-40
ഇമ്രാൻ താഹിർ -42
ഡ്വെയ്ൻ ബ്രാവോ -37
ഫാഫ് ഡുപ്ളെസി-37
അമ്പാട്ടി റായ്ഡു-35
റോബിൻ ഉത്തപ്പ -35
സുരേഷ് റെയ്ന -34
മൊയീൻ അലി -34
ചേതേശ്വർ പുജാര-33
കരൺ ശർമ്മ-33
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |