SignIn
Kerala Kaumudi Online
Friday, 20 September 2024 6.45 PM IST

താത്വികിന് വെറും മെമ്മറിയല്ല... ഒന്നൊന്നര മെമ്മറി

Increase Font Size Decrease Font Size Print Page

ll

ബാലരാമപുരം: അപാരമായ ഓർമ്മശക്തിയുടെ പിൻബലത്തിൽ ആറുവയസുകാരൻ കൈപ്പിടിയിലൊതുക്കിയത് ഒരുപിടി മികച്ചനേട്ടങ്ങൾ. കട്ടച്ചൽക്കുഴി ശ്യാംശ്രീയിൽ ശ്രീതുശ്യാമിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ താത്വികാണ് നേട്ടങ്ങളുടെ നെറുകയിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. പരന്ന വായനയാണ് ഈ കൊച്ചുമിടുക്കന്റെ നേട്ടങ്ങൾക്ക് പിന്നിലെ രഹസ്യം. വായിക്കുന്നവയെല്ലാം തെല്ലും മറന്നുപോകാതെ താത്വികിന്റെ മനസിൽ ഉറയ്ക്കും. ഇത് എപ്പോൾ ചോദിച്ചാലും വീണ്ടും പറയുന്നതിനും റെഡി.

മഹാഭാരതത്തിലെ കൗരവരിൽ നൂറ്റിയൊന്നുപേരുടെയും പേരുകൾ ചോദിച്ചാൽ ഒരുമിനിട്ടിനുള്ളിൽ താത്വികിന്റെ നാവിൻതുമ്പിലെത്തും. ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും,​ കേരളത്തിലെ 44 നദികളുടേയും പേര് എന്നിവ മാത്രമല്ല ഓക്സ്‌ഫോഡ് നിഘണ്ടുവിലെ നീളം കൂടിയ ഇംഗ്ലീഷ് വാക്കുകളും അക്ഷരങ്ങളുമെല്ലാം ഈ മിടുക്കന് മനഃപാഠമാണ്.

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്,​ ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്,​ ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ് എന്നിവയെല്ലാം ഇതിന് അംഗീകാരമായി തേടിവന്ന പുരസ്കാരങ്ങളാണ്.

ബാലരാമപുരം ഉച്ചക്കട സെന്റ് പോൾസ് സി.എസ്.ഐ ഡബ്യു.എഫ് സ്കൂളിലെ വിദ്യാർത്ഥിയായ താത്വികിന്റെ അമ്മ ശ്രീതുശ്യാം കോട്ടുകാൽ എൽ.പി സ്കൂൾ അദ്ധ്യാപികയാണ്. ശ്രീതുവിന്റെ പിതാവ് കെ.ജി. ശ്യാമപ്രസാദിനോടൊപ്പമാണ് താത്വിക് വായനയുടെ ലോകത്തേക്ക് കടന്നുവന്നത്. സോഷ്യൽ മീഡിയയിലും തരംഗമായ ഈ കൊച്ചുമിടുക്കന്റെ കഴിവിന് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. ശശിതരൂർ എം.പി ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ താത്വികിന്റെ കഴിവിനെ പ്രശംസിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.