മലപ്പുറം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പ്രചാരണകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെയും ഭരണനേട്ടങ്ങളെയും കുറിച്ച് പ്രദർശനം ബി.ജെ.പി. മലപ്പുറം ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ചു. സെപ്തംബർ 29, 30 തീയ്യതികളിൽ നടത്തുന്ന പ്രദർശനം സംസ്ഥാന സെക്രട്ടറി. കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജില്ലാ കൺവീനർ കെ.പി. ബാബുരാജ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജനചന്ദ്രൻ, കെ. നാരായണൻ, കെ.രാമചന്ദ്രൻ , മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ, മേഖലാ ജനറൽ സെക്രട്ടറി, എം.പ്രേമൻ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി പി.ആർ രശ്മിൽ നാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.സി വേലായുധൻ, രാജീവ് കല്ലംമുക്ക്, കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |