തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ ' ഹൃദയത്തിൽ നിന്ന് ' എന്ന പേരിൽ സാധാരണക്കാർ അറിയേണ്ട ഹൃദയ സംബന്ധമായ എല്ലാ വിഷയങ്ങളെയും പ്രതിപാദിച്ച് വെബിനാർ സംഘടിപ്പിച്ചു. സുരേഷ് ഗോപി എം.പി വെബിനാർ ഉദ്ഘാടനം ചെയ്തു. എസ്.യു.ടി ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
`ഹൃദ്രോഗത്തെക്കുറിച്ച് ബോധവത്കരണം, പ്രതിരോധം, ചികിത്സ എന്നിവയ്ക്ക് ഡിജിറ്റൽ മാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തൂ' എന്നതാണ് ഇൗ വർഷത്തെ ലോക ഹൃദയ ദിനത്തിലെ മുഖ്യവിഷയം. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. രാജലക്ഷ്മി, ഡോ. പ്രവീൺ ജി.കെ, ഡോ.എ.സി. റാവു, ഡോ. ശകുന്തള, പ്രഭു, ഡോ. അനൂപ് കുമാർ എസ്, ക്ളിനിക്കൽ ന്യൂട്രീഷനിസ്റ്റ് പ്രീതി ആർ. നായർ എന്നിവർ വെബിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |