SignIn
Kerala Kaumudi Online
Thursday, 19 September 2024 2.01 AM IST

തീരം കാക്കാൻ കണ്ടൽച്ചെടികൾ

Increase Font Size Decrease Font Size Print Page
kandal

ആലപ്പുഴ: തീരം കാക്കാൻ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി തുറവൂർ ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് പഞ്ചായത്തിലെ തീരമേഖലകളിൽ കണ്ടൽ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 800 തൊഴിൽ ദിനങ്ങളാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴു വാർഡുകളിൽ 1500 കണ്ടൽച്ചെടികളുള്ള നഴ്സറികളാണ് തയ്യാറാക്കുന്നത്. മുളങ്കുറ്റിയിൽ മണലും ചകിരിച്ചോറും തുല്യ അനുപാതത്തിൽ നിറച്ചാണ് കണ്ടൽ വിത്തുകൾ പാകി വളർത്തുന്നത്. നഴ്‌സറിയിൽ പരിപാലിക്കുന്ന കണ്ടൽ ചെടികൾ വളർച്ച എത്തിയതിനു ശേഷം അനുയോജ്യമായ മേഖലകളിൽ നടുകയും പരിപാലനം ഉറപ്പാക്കുകയും ചെയ്യും.

''

അടിക്കടിയുണ്ടാകുന്ന കടലേറ്റത്തിൽ നിന്ന് ഒരു പരിധി വരെയെങ്കിലും സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

മോളി രാജേന്ദ്രൻ

പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.