ആലപ്പുഴ: സ്വകാര്യ ഭൂമികളിൽ കുറഞ്ഞുവരുന്ന തടിയുത്പാദനം വർദ്ധിപ്പിക്കുന്നതിന് വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സാധാരണയായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂഉടമകൾക്ക് അധികവരുമാനം ഉറപ്പാക്കുന്നതുമാണ് പദ്ധതി. തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടു വളർത്താം. തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി ധനസഹായം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫാറം, കരം അടച്ച രസീതിന്റെ പകർപ്പ്, അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്ഥലത്തേക്ക് എത്തുന്നതിനുള്ള വഴിയുടെ സ്കെച്ച് എന്നിവ 30നകം ആലപ്പുഴ കൊമ്മാടിയിലെ സാമൂഹ്യ വനവത്കരണ വിഭാഗം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0477- 2246034
ധനസഹായം (തൈ ഒന്നിന്)
50 - 200 എണ്ണം വരെ ₹ 50
201 - 400 എണ്ണം ₹ 40
401 - 625 വരെ ₹ 30
വെബ് സൈറ്റ്: www.forest.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |