ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 100 കോടിയിലേക്ക് അടുക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച വാക്സിനേഷനിൽ ഇതിനോടകം 99 കോടി ജനങ്ങൾ പങ്കാളികളായി. 100 കോടി വാക്സിനേഷനാണ് രാജ്യത്തിന്റെ അടുത്ത ലക്ഷ്യമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാക്സിനേഷന്റെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. വാക്സിനേഷനിൽ ഇന്ത്യ 100 കോടി നേട്ടം സ്വന്തമാക്കാൻ പോകുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളെയും അഭിനന്ദിച്ചു.
വാക്സിനേഷൻ നിരക്ക് കുറഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത് 13058 പുതിയ കൊവിഡ് കേസുകൾ ഉൾപ്പെടെ രാജ്യത്ത് നിലവിൽ രണ്ടു ലക്ഷത്തോളം കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. കഴിഞ്ഞ 227 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |