പത്തനംതിട്ട: ജില്ലയിൽ രണ്ടു ദിവസമായി മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ വെള്ളം ഇറങ്ങുന്നെന്ന ധാരണയിൽ തിരിച്ച് വീടുകളിലേക്ക് ഉടൻ മടങ്ങരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ന് മുതൽ ജില്ലയിൽ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയ സാഹചര്യം കണക്കിലെടുക്കണം.ദുരന്ത നിവാരണ നിയമത്തിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഈമാസം 25 വരെ 24 മണിക്കൂറും സേവനസജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |