കൊച്ചി: സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ ഇന്നലെ നടന്ന ചർച്ചയും അലസി. ഇതോടെ ഇന്ന് മുതൽ മൂന്ന് ദിവസം സി.എസ്.ബി ബാങ്കിന്റെ സംസ്ഥാനത്തെ 272 ശാഖകളും അടഞ്ഞ് കിടക്കുന്ന രീതിയിൽ എല്ലാ സംഘടനകളും പണിമുടക്കും. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്തെ മറ്റെല്ലാം ബാങ്കുകളിലെയും സംഘടനകൾ 22ന് പൊതുപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിന്റെ ജനകീയ സ്വഭാവം അട്ടിമറിച്ചും വേതന പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിരുദ്ധമായി പ്രവർത്തിച്ചും മാനേജ്മെന്റ് മുന്നോട്ടുപോകുന്നതായാണ് സംഘടനകളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |