SignIn
Kerala Kaumudi Online
Saturday, 21 September 2024 6.16 AM IST

നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം: പി.പി. ചിത്തരഞ്ജൻ എം. എൽ. എ

Increase Font Size Decrease Font Size Print Page

ആലപ്പുഴ: മണ്ഡലത്തിലെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് പി പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധിയും മറ്റ് സാങ്കേതിക തടസങ്ങളും നിർമാണ പ്രവൃത്തികളുടെ നിർവഹണത്തിൽ കാലതാമസം സൃഷ്ടിച്ചു. തടസങ്ങൾ പരിഹരിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്തണമെന്ന് എം.എൽ.എ നിർദേശിച്ചു. ജില്ലാ ആസൂത്രണ ബോർഡ് കാര്യാലയത്തിൽ നടന്ന യോഗത്തിൽ എ.ഡി.എം ജെ. മോബി, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ആലപ്പുഴ നഗരസഭാ എക്‌സിക്യുട്ടീവ് എൻജിനീയർ എൽ. ഷിബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.