ശ്രീകൃഷ്ണപുരം: കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ ലഘൂകരണ പദ്ധതി സംബന്ധിച്ചു ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.ഉണ്ണീൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ നിർവ്വാഹക സമിതി അംഗം പി.അരവിന്ദാക്ഷൻ ക്ലാസ്ലെ ടുത്തു. ഏരിയാ സെക്രട്ടറി വി.പ്രജീഷ് കുമാർ, ടി.വാസുദേവൻ, എ.ശിവശ ങ്കരൻ, കെ.അജിത്കുമാർ, പി.രാമ നുണ്ണി, കെ.ടി.ഉണ്ണികൃഷ്ണൻ സംസാരിച്ചു.
ഭക്ഷണം, വാസസ്ഥലം, വരുമാനം, ആരോഗ്യം എന്നീ മേഖലകളിൽ അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ വാർഡുതലത്തിൽ കണ്ടെത്തുന്നതിനും പഞ്ചായത്തു തലത്തിൽ ക്രോഡീകരിച്ച് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പദ്ധതി തയ്യാറാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ പ്രചാരണത്തിനും ഗുണഭോക്തൃ തിരഞ്ഞെടുപ്പിനും പദ്ധതി ആവിഷ്ക്കരണത്തിനും സഹായങ്ങൾ നല്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വളന്റിയർമാർക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |