SignIn
Kerala Kaumudi Online
Thursday, 19 September 2024 4.28 AM IST

കൃഷിനാശം സംബന്ധിച്ച് നിവേദനം നൽകി

Increase Font Size Decrease Font Size Print Page
1

പാലക്കാട്: മഴ മൂലം ജില്ലയിലെ നെൽക്കർഷകർക്ക് ഉണ്ടായ കൃഷിനാശം സംബന്ധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് നിവേദനം നൽകി. നെല്ലിന്റെ വില നൽകുന്നതിൽ ഇപ്പോഴും അവ്യക്തയുണ്ട്. ഈർപ്പം നോക്കാത നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യവകുപ്പും കൃഷിവകുപ്പും പറഞ്ഞെങ്കിലും നടപ്പാകുന്നില്ല.

നെൽക്കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യാപകമായി കൃഷി നശിച്ചതിനെ തുടർന്ന് ബാങ്ക് വായ്പകൾ തിരിച്ച് അടയ്ക്കാനോ അടുത്ത കൃഷിയിറക്കുവാനോ സാധിക്കാത്ത അവസ്ഥയുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നൽകുന്നതിന് പുറമെ അടുത്ത വിളയിറക്കുന്നതിനുള്ള സാമ്പത്തിക സഹായവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ഭാരവാഹികൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് വൈസ് ചെയർമാൻ മുതലാംതോട് മണി മന്ത്രി പി. പ്രസാദുമായി ഫോണിൽ സംസാരിച്ചു. ഭക്ഷ്യമന്ത്രി നൽകിയ ഉറപ്പുകൾ നടപ്പിലാക്കുമെന്ന് അദ്ദേഹം വാക്കുനൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.