കോട്ടയം: അതിദരിദ്രരെ കണ്ടെത്തൽ നിർണയപ്രക്രിയയുടെ ഭാഗമായി കടുത്തുരുത്തി ബ്‌ളോക്ക് തലത്തിൽ ജനപ്രതിനിധികൾക്ക് കിലയുടെ ആഭിമുഖ്യത്തിൽ ഏകദിന മുഖാമുഖ പരിശീലനം നൽകി.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനും ബ്‌ളോക്കിനു കീഴിലുള്ള ഞീഴൂർ, കല്ലറ,വെള്ളൂർ മുളക്കുളം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്കും ജില്ലാ പഞ്ചായത്തംഗത്തിനു മുൾപ്പെടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് പി.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കില ആർ.ജി.എസ്.എ ജില്ലാ കോ ഒാർഡിനേറ്റർ ഡോ. ആന്റോ വിജയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.