കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസിലിംഗ് കോഴ്സിന്റെ 34-ാം ബാച്ച് ഉദ്ഘാടനം ശ്രീ നാരായണ വനിത കോളേജ് സെമിനാർ ഹാളിൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, നേതാജി രാജേന്ദ്രൻ, ഷാജി ദിവാകർ, അഡ്വ. എസ്.ഷേണാ ജി, ഇരവിപുരം സജീവൻ, മങ്ങാട് ഉപേന്ദ്രൻ, എം.സജീവ്, ഷീല നളിനാക്ഷൻ, ധനപാലൻ, സുന്ദരേശ പണിക്കർ, കെ. സത്യ ബാബു എന്നിവർ പങ്കെടുത്തു. രാജേഷ് പൊൻമല, ഡോ.ശരത്ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |