തിരുവനന്തപുരം:കേരള ഗവൺമെന്റ് പ്രസ് വർക്കേഴ്സ് കോൺഗ്രസ് ഭാരവാഹിയും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ഇക്ബാലിന്റെ കുടുംബസഹായ നിധി സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കെ.പി.സി.സി ട്രഷററും യൂണിയൻ ജനറൽ സെക്രട്ടറിയുമായ വി. പ്രതാപചന്ദ്രന് നൽകി നിർവഹിച്ചു.യൂണിയൻ ഭാരവാഹിയായ എ. ഹസനാണ് കുടുംബസഹായ നിധിസമാഹരണത്തിലേക്ക് ആദ്യ സംഭാവന നൽകിയത്.കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. സുബോധൻ, പി.എ. സലീം എന്നിവരും ശ്രീകാര്യം മോഹനൻ, ഷാജി കുര്യൻ,അനിൽകുമാർ, രഞ്ജിത്ത്, ഷാജിപോൾ,സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |