കോട്ടയം: ജില്ലയിൽ 477 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 471 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേർ രോഗബാധിതരായി. 638 പേർ രോഗമുക്തരായി. 4692 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 229 പുരുഷൻമാരും 199 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5076 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,28,927 കൊവിഡ് ബാധിതരായി. 3,21,508 രോഗമുക്തി നേടി. ജില്ലയിൽ ആകെ 27,461 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |