ദുബായ്: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയായ സി.ഒ.പി 26 ഇന്നലെ അവസാനിച്ചു.
അവസാന സമ്മേളനത്തിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ലോകരാജ്യങ്ങൾ കുറയ്ക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. സി.ഒ.പി 27 ഈജിപ്റ്റിൽ നടക്കും. അതേസമയം, സി.ഒ.പി 28 ഉച്ചകോടി യു.എ.ഇയിൽ നടക്കുമെന്ന് യു.എ.ഇ ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷേഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ഉച്ചകോടി വിജയമാക്കാൻ പ്രയത്നിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചകോടി നടത്താനായി അപേക്ഷ സമർപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, യു.എ.ഇയിലെ കണ്ടൽച്ചെടികൾ 2030 ആകുമ്പോഴേക്ക് 10 കോടിയായി ഉയർത്താൻ യു.എ.ഇ പദ്ധതി ആവിഷ്ക്കരിച്ചു. പാരിസ് കരാറിന്റെ അടിസ്ഥാനത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |