അഖബ:എ.എഫ്.സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള ചരിത്ര വിജയവുമായി തലയുയർത്തി മടങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉസ്ബെകിസ്ഥാൻ ക്ലബായ ബ്യുണോദ്കറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോകുലം തകർത്തു. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരവും തോറ്റ രണ്ട് ക്ലബുകളും ടൂർണമെന്റിൽ നിന്ന് നേരത്തേ തന്നെ പുറത്തായിരുന്നു. എന്നാൽ ഇന്നലത്തെ ജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം നേടാൻ ഗോകുലത്തിനായി. ഏഷ്യൻ തലത്തിൽ ഒരു ഇന്ത്യൻ വനിതാ ക്ലബിന്റെ ആദ്യ വിജയമെന്ന റെക്കാഡും ഗോകുലം സ്വന്തമാക്കി. ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ ഗോകുലം ചരിത്രം സൃഷ്ടിച്ചിരുന്നു.എൽഷദായ്, മനീഷ, കേരേൻ എന്നിവരാണ് ഗോകുലത്തിനായി ഗോളുകൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |