കൊച്ചി: അന്യായമായി ബസ് ചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് താൽക്കാലികമായി വർദ്ധിപ്പിച്ച ബസ് ചാർജ്, നിയന്ത്രണങ്ങൾ മാറ്റിയപ്പോഴും പിൻവലിക്കാതെയാണ് പുതിയ ചാർജ്ജ് വർദ്ധനവ് നടപ്പിലാക്കാൻ സർക്കാർ ശുപാർശ നൽകിയത്.
സംസ്ഥാന സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി .യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എ ഉണ്ണി, സി.വി. വിജയൻ ,സംസ്ഥാന കമ്മിറ്റി അംഗം ഷക്കീലബീവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |