യങ്കോൺ: ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിന് 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് മ്യാൻമർ ജയിലിൽ കഴിഞ്ഞിരുന്ന അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന് (37) മോചനം. ഡാനിയുടെ തൊഴിലുടമയും ഐക്യരാഷ്ട്രസഭയിലെ മുൻ അമേരിക്കൻ അംബാസഡറുമായ ബിൽ റിച്ചാഡ്സൺ ആണ് വാർത്ത സ്ഥിരീകരിച്ചത്. മ്യാൻമറിൽ വച്ച് ഫെൻസ്റ്ററിനെ തനിക്ക് കൈമാറിയിട്ടുണ്ടെന്നും ഉടൻ തന്നെ ഖത്തർ വഴി നാട്ടിലേക്ക് പോകുമെന്നും ബിൽ പറഞ്ഞു. അടുത്തിടെ മ്യാൻമർ സന്ദർശന വേളയിൽ മ്യാൻമറിന്റെ സൈനിക ഭരണാധികാരി ജനറൽ മിൻ ഓംഗ് ഹ്ലെയിംഗുമായി ചർച്ച നടത്തിയപ്പോൾ ഡാനിയുടെ മോചനം സംബന്ധിച്ച് താൻ സംസാരിച്ചിരുന്നതായി റിച്ചാഡ്സൺ പറഞ്ഞു. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുക, നിയമവിരുദ്ധമായ കൂട്ടുകെട്ട്, ഭീകരവാദ - രാജ്യദ്രോഹക്കുറ്റങ്ങൾ എന്നിവയും ഡാനിയ്ക്കെതിരെ ചുമത്തിയിരുന്നു. മേയിൽ രാജ്യം വിടാനൊരുങ്ങവെയാണ് ഡാനി പിടിയിലാകുന്നത്. യങ്കൂൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ മാസികയായ ഫ്രോണ്ടിയർ മ്യാൻമറിന്റെ മാനേജിംഗ് എഡിറ്ററാണ് ഡാനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |