SignIn
Kerala Kaumudi Online
Thursday, 19 September 2024 2.08 AM IST

മൈക്രോചിപ്പിന് പിന്നാലെ ലിഥിയത്തിനും ക്ഷാമം

Increase Font Size Decrease Font Size Print Page
lithium

 ഇലക്‌ട്രിക് വാഹന വില്പനയെ ബാധിച്ചേക്കും

ന്യൂഡൽഹി: മൈക്രോ ചിപ്പിന് പിന്നാലെ വാഹന നിർമ്മാതാക്കൾക്ക് തിരിച്ചടിയായി ലിഥിയത്തിനും ക്ഷാമം. ഇലക്‌ട്രിക് വാഹനങ്ങളിലെ ലിഥിയം-അയോൺ ബാറ്ററി നിർമ്മിക്കുന്നതിലെ മുഖ്യ ഘടകമാണ് ലിഥിയം. ഇന്ത്യയിത് പൂർണമായും ചൈന, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

കൽക്കരി ക്ഷാമം മൂലം ചൈനയിൽ ലിഥിയം ഉത്പാദനം കുറഞ്ഞതും ഷിപ്പിംഗ് പ്രതിസന്ധിയുമാണ് ക്ഷാമത്തിന് പിന്നിൽ. ലിഥിയം ഉത്പാദകർ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതിക്ക് കൂടുതൽ താത്പര്യം കാട്ടുന്നതും തിരിച്ചടിയാകുന്നു.

ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില്പന ഏറുന്നതിനിടെയുള്ള ലിഥിയം ക്ഷാമം വാഹന നിർമ്മാതാക്കൾക്ക് ഇരുട്ടടിയാകും. ചിപ്പ് ക്ഷാമം മൂലം നിലവിൽ വാഹന ഉത്‌പാദനം കുറവാണ്. ഇതുമൂലം കഴിഞ്ഞമാസം മൊത്ത വാഹനവില്പന 25 ശതമാനം ഇടിഞ്ഞിരുന്നു. ഇ-വാഹനങ്ങളുടെ ഉത്‌പാദനത്തെയും ബാധിക്കുംവിധം രൂക്ഷമാണ് ലിഥിയം ക്ഷാമം.

വിലയും കുതിക്കും

ലിഥിയത്തിന്റെ വില ഒരുവർഷത്തിനിടെ ഉയർന്നത് 400 ശതമാനമാണ്. ക്ഷാമമുള്ളതിനാൽ ഇനിയും വില വർദ്ധിക്കാനാണിട. ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയിൽ മുഖ്യപങ്കും ലിഥിയം-അയോൺ ബാറ്ററി വിലയാണെന്നിരിക്കേ, ലിഥിയത്തിന്റെ വിലക്കുതിപ്പ് ഇ-വാഹന വില ഉയരാനും വഴിയൊരുക്കും. ലിഥിയം ക്ഷാമം ഒഴിവാകാൻ രണ്ടുവർഷത്തോളം വേണ്ടിവരുമെന്ന് കരുതപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, MICRO CHIP, LITHIUM BATTERY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.