SignIn
Kerala Kaumudi Online
Thursday, 19 September 2024 5.14 AM IST

തലസ്ഥാനത്ത് കോടതി മുറിക്കുള്ളിൽ പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷണം പോയി

Increase Font Size Decrease Font Size Print Page
phone

തിരുവനന്തപുരം: കോടതിമുറിക്കുള്ളിൽ നിന്ന് പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷണം പോയി. പേട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിജി ഷൈനിന്റെ ഫോണാണ് നഷ്ടമായത്.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിവീജ രവീന്ദ്രൻ കേസുകൾ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. ഷൈനിന്റെ 18000 രൂപ വിലയുള്ള ഫോണാണ് കള്ളൻ കൊണ്ടുപോയത്. പെറ്റി കേസുകളുടെ ഫയൽ എടുക്കാൻ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോൺ നഷ്ടമായ വിവരം അറിയുന്നത്.

ഷൈനിന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. അതിനാൽത്തന്നെ ഫോൺ കണ്ടെത്താനുള്ള ശ്രമം പാഴായി. കോടതി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാതിരുന്നതിനാൽ ഫോൺ മോഷണം പോയ ഉടൻ വിവരം പൊലീസിൽ അറിയിക്കാനും ഷൈനിന് സാധിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, POLICE MAN, COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.