കുമരകം: ഏറെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം മഴ മാറി നിന്നതാേടെ വിരിപ്പു കൃഷി കൊയ്ത്ത് ആരംഭിച്ചെങ്കിലും തുടരാനായില്ല. കഴിഞ്ഞ രാത്രിയും ഇന്നലെ പകലും പെയ്ത മഴയെ തുടർന്ന് കൊയ്ത്ത് തടസ്സപ്പെട്ടു. വീണടിഞ്ഞ നെല്ല് ഇനി കാെയ്ത് എടുക്കാൻ കഴിയുമാേ എന്ന ആശങ്കയിലാണ് കർഷകർ. മഴ മാറിയാലും നെല്ലും നിലവും ഉണങ്ങാൻ ദിവസങ്ങൾ വേണ്ടി വരും. അപ്പോഴേക്കും നെല്ല് കിളിർത്തും ചീഞ്ഞും നശിക്കുമെന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് വച്ച് ഒന്നും ചെയ്യാനാവുന്നില്ല. നാലഞ്ചു മാസത്തെ വിയർപ്പിന്റെ വിലയും കടം വാങ്ങി മുടക്കിയ പണവും നഷ്ടമാകുന്ന സ്ഥിതിയാണ്.