തിരുവനന്തപുരം: മുത്തശ്ശിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. കോൺഗ്രസ് മെഡിക്കൽ കോളേജ് മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് കഴക്കൂട്ടം അസംബ്ലി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മുൻ സെക്രട്ടറി കെ.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നജീബ് ബഷീർ, ജോൺസൻ ജോസഫ്, ആക്കുളം സുരേഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അജിത്ത് ചെമ്പഴന്തി, അനീഷ് സൈജു എന്നിവർ സംസാരിച്ചു.
ബി.ജെ.പി പ്രതിഷേധ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ എസ്.എസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ പോങ്ങുംമൂട് വിക്രമൻ, ചെറുവയ്ക്കൽ ജയൻ, ബി.ജി. വിഷ്ണു, സുനിചന്ദ്രൻ, കഴക്കൂട്ടം അനി എന്നിവർ സംസാരിച്ചു. ഉള്ളൂരിൽ നിന്ന് ആരംഭിച്ച മാർച്ചിന് ബി.ജെ.പി നേതാക്കളായ കഴക്കൂട്ടം ശ്രീകുമാർ, ശ്രീകണ്ഠൻ, മണികണ്ഠൻ, അനൂപ് സുരേഷ്, ശ്യാം, പ്രേമൻ, മിനി പി.എസ്, അജിത, കവിത, കോമളം ടീച്ചർ, കണ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |