കോവളം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ലോകമത്സ്യത്തൊഴിലാളി ദിനം ആചരിച്ചു. കടൽ ജീവിതം തകിടം മറിക്കുന്ന ബ്ലൂ ഇക്കണോമി നയം പിൻവലിക്കുക, കടലും തീരവും സംരക്ഷിക്കുക, വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
വലിയവേളിയിൽ ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്കും വലിയതുറയിൽ സിസ്റ്റർ മേഴ്സി മാത്യുവും പൂന്തുറയിൽ ജില്ലാ സെക്രട്ടറി ജനറ്റ് ക്ലീറ്റസും കോവളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ ഏലിയാസും പരിപാടി ഉദ്ഘാടനം ചെയ്തു. ബിന്ദു സേവ്യർ, മേബിൾ റെയ്മണ്ട്, ഹെലൻ സേവ്യർ, വിഴിഞ്ഞം നീകുലാസ്, കോവളം ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. പുല്ലുവിളയിൽ നടന്ന സമാപന കൂട്ടായ്മ ജില്ലാ വർക്കിംഗ് സെക്രട്ടറി അടിമലത്തുറ ഡി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു കോസ്റ്റൽ സ്റ്റുഡൻസ് കൾച്ചറൽ ഭാരവാഹി ജയ്സൺ, സേവാ യൂണിയൻ ഭാരവാഹി അമല ഷാജി, ലിമ സുനിൽ, വാർഡ് മെമ്പർ രതിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |