തിരുവനന്തപുരം: ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2021ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. മൂന്ന് ലക്ഷം രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. കേന്ദ്ര സർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത നാട്യകലകളിലെ സമഗ്ര സംഭാവനായാണ് പുരസ്കാരത്തിനുള്ള പ്രധാന പരിഗണന.ദേശീയ തലത്തിൽ രൂപീകരിച്ച ഒമ്പതംഗ വിദഗ്ദ്ധസമിതി തിരഞ്ഞെടുക്കുന്ന 10 പേരുടെ ലിസ്റ്റിൽ നിന്ന് പുരസ്കാര നിർണയ സമിതി ജേതാവിനെ നിശ്ചയിക്കും.
പുരസ്കാരത്തിനായി സ്വയം അപേക്ഷിക്കാത്തവർക്ക് വേണ്ടി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാമനിർദ്ദേശങ്ങളയ്ക്കാം.ഡിസംബർ 21ന് മുമ്പ് അപേക്ഷ സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം - 695013 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2364771,9447885632.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |