SignIn
Kerala Kaumudi Online
Thursday, 19 September 2024 7.38 AM IST

'സ്ട്രീറ്റി'ലിടം നേടി മാഞ്ചിറയും മറവൻതുരുത്തും

Increase Font Size Decrease Font Size Print Page
street

കോട്ടയം: ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി അടിമുടി കാഴ്ചയുടെ വൈവിദ്ധ്യങ്ങൾ നിറയ്ക്കാൻ ഒരുങ്ങുകയാണ് മറവൻ തുരുത്ത് പഞ്ചായത്തും അയ്മനത്തെ മാഞ്ചിറയും. പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചിക്കുന്ന 'സ്ട്രീറ്റ്' പദ്ധതിയിലാണ് രണ്ട് സ്ഥലങ്ങളും ഇടംപിടിച്ചത്. ഉത്തര വാദിത്വ ടൂറിസം മാതൃകയിലാണ് പുതിയ പദ്ധതി.

ഓരോ പ്രദേശത്തിന്റെയും സാദ്ധ്യത അനുസരിച്ച് കണ്ടും അനുഭവിച്ചും അറിയും വിധം പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകും. മാതൃകാ ഉത്തരവാദിത്വ ഗ്രാമമെന്ന നിലയിൽ ശ്രദ്ധനേടിയ അയ്മനത്ത് പുതിയ പദ്ധതി മേഖലയുടെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്‌നിക് ക്യുസീൻ, ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ്, എക്‌സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽ വരും. കുറഞ്ഞത് മൂന്നു സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പ്രോജക്ട് ഏരിയയിലും നടപ്പാക്കും. പൂർണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വിഭാവനം ചെയ്യുന്ന പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും തദ്ദേശ വാസികൾക്കും മുഖ്യ പങ്ക് വഹിക്കാനാവും. ഉത്തരവാദിത്വ ടൂറിസം മിഷന് വേണ്ടി സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറാണ് പദ്ധതി രൂപരേഖ തയാറാക്കിയത്.

 ഇതാണ് 'സ്ട്രീറ്റ്'

സസ്‌റ്റൈയിനബിൾ (സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്നത്), റെസ്‌പോൺസിബിൾ (ഉത്തരവാദിത്വമുള്ളത്), എക്‌സ്പീരിയൻഷ്യൽ (അനുഭവവേദ്യം), എത്‌നിക്ക് (പാരമ്പര്യ തനിമയുള്ളത് ), ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 10 ഇടങ്ങളിലാണ് പദ്ധതി.

 പദ്ധതി നിർവഹണത്തിന് 4 വർഷം

പ്രത്യേകതകൾ

 ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന മുദ്രാവക്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം

 വിനോദ സഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കാത്ത ടൂറിസം കേന്ദ്രങ്ങളെ മുന്നോട്ടുകൊണ്ടുവരും

 ചെറിയ ടൂറിസം കേന്ദ്രത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും

 വനിതാ സംരംഭങ്ങൾക്കും പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ പദ്ധതികൾക്കും മുൻഗണന

 ഉത്തരവാദിത്വ ടൂറിസം പോലെ തദ്ദേശീയർക്കും പദ്ധതിയുടെ പ്രയോജനം

'' വിനോദ സഞ്ചാരമേഖലയെ ജനകീയവത്ക്കരിക്കാനും അനുഭവവേദ്യ ടൂറിസത്തിന്റെ പുതിയ കാഴ്ചകൾ സമ്മാനിക്കുന്നതിനും സ്ട്രീറ്റ് പദ്ധതിക്കാവും''

- കെ.രൂപേഷ് കുമാർ, കോ-ഓർഡനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, STREET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.